ഉന്നാവോ ബലാല്‍സംഗ കേസ്: മുന്‍ ബിജെപി എംഎല്‍എയുടെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ പ്രതിഷേധം ശക്തം; വിധി യുക്തിഹീനവും നിയമവിരുദ്ധവുമെന്ന് സിബിഐ, സ്റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍

ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലില്‍ സിബിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ഡല്‍ഹി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സിബിഐയുടെ പ്രധാന വാദം.

കുല്‍ദീപ് സിങ് സെന്‍ഗാറിനെ ജാമ്യത്തില്‍ വിട്ടയക്കുകയും അപ്പീല്‍ പരിഗണനയിലിരിക്കെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് അതിജീവിതയുടെയും കുടുംബത്തിന്റെയും ക്ഷേമവും സുരക്ഷയും അപകടത്തിലാക്കുമെന്നും ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സിബിഐ ചൂണ്ടിക്കാട്ടി.

ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിന് ഇടയിലാണ് സിബിഐയുടെ അപ്പീല്‍. വെള്ളിയാഴ്ച കോടതിക്ക് പുറത്ത് അതിജീവിതയുടെ കുടുംബാംഗങ്ങളുള്‍പ്പെടെ നിരവധി സ്ത്രീകള്‍ പ്രതിഷേധിച്ചിരുന്നു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ളെ, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തക യോഗിത ഭയാന എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ബലാത്സംഗ കുറ്റവാളിയെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുക, അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ഹൈക്കോടതിയെ മുഴുവനായും താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും തങ്ങളുടെ വിശ്വാസം തകര്‍ത്തത് രണ്ട് ജഡ്ജിമാര്‍ മാത്രമാണെന്നും അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തോടുള്ള അനീതിയാണിത്. ഹൈക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പട്ടതിനാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവിടെനിന്നും നീതി ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ രാജ്യംവിട്ടുപോകുമെന്നും അവര്‍ ദുംഖത്തോടെ പറഞ്ഞു. നേരത്തെ ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ച അതിജീവിതയുടെ അമ്മയെ കേന്ദ്രസേന കൈയ്യേറ്റം ചെയ്തതും അമ്മയെ വാഹനത്തില്‍ നിന്ന് തള്ളിയിട്ട് അതിജീവിതയെ മാത്രം പ്രതിഷേധ സ്ഥലത്ത് നിന്ന് ബലംപ്രയോഗിച്ച് മാറ്റിയതും വലിയ പ്രതിഷധത്തിന് വഴിവെച്ചിരുന്നു.

കുല്‍ദീപ് സിങ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ വനിതാ അഭിഭാഷകരായ അഞ്ജലി പട്ടേല്‍, പൂജ ശില്‍പ്കര്‍ എന്നിവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജാമ്യം നല്‍കിയ വിധിയിലൂടെ ഹൈക്കോടതി ഗുരുതര പിഴവ് വരുത്തിയെന്ന് ഹര്‍ജിയില്‍ പറഞ്ഞു. വിധിക്കെതിരെ സിബിഐയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

Latest Stories

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ