ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയും നിയമസഭാംഗവുമായ കുൽദീപ് സെംഗാറിന്റെ ആയുധ ലൈസൻസ് റദ്ദാക്കി

ഉത്തർപ്രദേശിലെ ഉനാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കുൽദീപ് സിംഗ് സെംഗാറിന്റെ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഒറ്റ ബാരൽ തോക്ക്, ഒരു റൈഫിൾ, റിവോൾവർ എന്നിവ കൈവശം വയ്ക്കാൻ കുൽദീപ് സെംഗാറിന് ലൈസൻസുണ്ടായിരുന്നു.

ബലാത്സംഗക്കേസിൽ യു.പിയിലെ ബംഗർമൗവിൽ നിന്നുള്ള നിയമസഭാംഗമായ സെംഗാറിനെ 2018 ഏപ്രിൽ 13 നാണ് സി.ബി.ഐ അറസ്റ്റ് ചെയ്‌തത്‌. സെംഗാർ ഇപ്പോൾ സീതാപൂർ ജില്ലാ ജയിലിലാണ്.

ഞായറാഴ്ച യു.പിയിലെ റായ് ബറേലി ജില്ലയിൽ ഉന്നാവോ പെൺകുട്ടി കാറിൽ സഞ്ചരിക്കവേ ട്രക്ക് ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസും സെംഗാറിനെതിരെ സി.ബി.ഐ ഫയൽ ചെയ്തിട്ടുണ്ട്. ട്രക്ക് ഇടിച്ച് പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ മരിച്ചിരുന്നു. പെൺകുട്ടിയും അവരുടെ അഭിഭാഷകനും ലഖ്‌നൗ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ