ലതാ മങ്കേഷ്‌കറിന് ആദരമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറെ ആദരിക്കുന്നതിനായി തപാൽ സ്റ്റാമ്പ് അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

‘ഇന്ത്യയുടെ വാനമ്പാടിക്ക്’ ഈ സ്റ്റാമ്പ് ഉചിതമായ ബഹുമതിയാകുമെന്ന്. ഇന്ത്യാ ടുഡേ ബജറ്റ് റൗണ്ട് ടേബിൾ പരിപാടിയിൽ സംസാരിച്ച ഇന്ത്യൻ റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സ്മരണിക സ്റ്റാമ്പായി സ്റ്റാമ്പ് പുറത്തിറക്കും. തപാൽ വകുപ്പ് പറയുന്നതനുസരിച്ച്, സുപ്രധാന സംഭവങ്ങൾ, വിവിധ മേഖലകളിലെ പ്രമുഖർ, പ്രകൃതിയുടെ വശങ്ങൾ, മനോഹരമോ അപൂർവമോ ആയ സസ്യജന്തുജാലങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ, ദേശീയ/അന്താരാഷ്ട്ര വിഷയങ്ങൾ, ഗെയിമുകൾ തുടങ്ങിയവയെ അനുസ്മരിച്ചുകൊണ്ടാണ് സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കുന്നത്.

ഈ സ്റ്റാമ്പുകൾ ഫിലാറ്റലിക് ബ്യൂറോയിലും കൗണ്ടറുകളിലും അല്ലെങ്കിൽ ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് സ്കീമിന് കീഴിലും മാത്രമേ ലഭ്യമാകൂ. ഇവ പരിമിതമായ അളവിലാണ് അച്ചടിക്കുന്നത്. വ്യക്തിത്വങ്ങളുടെ സ്റ്റാമ്പുകൾ വാർഷിക ഇഷ്യു പ്രോഗ്രാമിന്റെ 10% കവിയാൻ പാടില്ല എന്ന് തപാൽ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ ഫെബ്രുവരി 6 ഞായറാഴ്ച അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജനുവരി 8 ന് അവരെ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിലായിരുന്നു.

അടുത്തിടെ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായി. നിർഭാഗ്യവശാൽ, രാജ്യത്തെയാകെ ദുഃഖത്തിലാഴ്ത്തി ഞായറാഴ്ച ലതാ മങ്കേഷ്‌കർ അന്തരിച്ചു. ലതാ മങ്കേഷ്‌കറിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച മുംബൈ ദാദറിലെ ശിവാജി പാർക്കിൽ സംസ്‌കരിച്ചു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ