കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ രാജ്യം

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്ഡ അവതരിപ്പിക്കും. തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

പേപ്പര്‍ലെസ്’ ബജറ്റാണ് ഇത്തവണയും ധനമന്ത്രി അവതരിപ്പിക്കുന്നത്. കൂടാതെ ബജറ്റിന്റെ അച്ചടിച്ച കോപ്പി ഉണ്ടാകില്ല പകരം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ഇത് ലഭ്യമാക്കും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ധനക്കമ്മി കുറയ്ക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കുന്നതിനുമാകും ഇത്തവണ ബജറ്റില്‍ പ്രാമുഖ്യം. കൃഷി, ഗ്രാമീണ സമ്പദ്വ്യവസ്ഥ, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്‍ഗണന ലഭിക്കും. കേരളവും ബജറ്റ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.

ബജറ്റില്‍ ഇത്തവണയെങ്കിലും എയിംസ് ഇടം പിടിക്കുമോ എന്നാണ് കേരളം നോക്കുന്നത്. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നതും മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യമാണ്. 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് കടമെടുപ്പ് പരിധി സ്ഥാപിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

തൊഴിലുറപ്പ് പദ്ധതിയുടെ അടക്കം വകയിരുത്തല്‍ ഉയര്‍ത്തണം. സില്‍വര്‍ ലൈന്‍, ശബരി റെയില്‍, ശബരി വിമാനത്താവള പദ്ധതികള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ഒരു അനുകൂല സ്ഥിതിയ്ക്കായാണ് ഈ ബജറ്റില്‍ കേരളം ഉറ്റുനോക്കുന്നത്.

Latest Stories

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ