വിപ്പ് ലംഘിച്ചാല്‍ അയോഗ്യര്‍; ആദിത്യ താക്കറയെ ലക്ഷ്യമിട്ട് ശിവസേന; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പിടിവള്ളി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പുറത്തുവന്നതിന്റെ പിന്നാലെ മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കങ്ങളുമായി ശിവസേന. ഉദ്ധവ് താക്കറെയോട് കൂറുപുലര്‍ത്തുന്നവരടക്കം എല്ലാ എം.എല്‍.എമാരും പാര്‍ട്ടി വിപ്പ് അനുസരിക്കണമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമാണ് ഔദ്യോഗിക ശിവസേനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിന്‍ഡെ വിഭാഗം നിലപാട് കടുപ്പിച്ചത്.
പാര്‍ട്ടി വിപ്പ് ലംഘിച്ചാല്‍ അവര്‍ അയോഗ്യരാക്കപ്പെടുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. ശിവസേന സ്ഥാപകന്‍ അന്തരിച്ച ബാല്‍ താക്കറെയതുടെ പൗത്രനും ഉദ്ധവ് താക്കറെയുടെ പുത്രനുമായ ആദിത്യതാക്കറെക്കും ഇത് ബാധനകമാണ്.

ഉദ്ധവ് താക്കറെക്ക് പിന്തുണ നല്‍കുന്ന എം.എല്‍.എമാരും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് ശിവസേന ചീഫ് വിപ്പ് ഭരത് ഗോഗവലെ പറഞ്ഞു. അവര്‍ക്ക് പാര്‍ട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി 27ന് തുടങ്ങുന്ന ബജറ്റ് സെഷനു മുമ്പായി ഞങ്ങള്‍ വിപ്പ് നല്‍കും. അവര്‍ അത് അനുസരിച്ചില്ലെങ്കില്‍ എം.എല്‍.എ എന്ന നിലയില്‍ അയോഗ്യരാകും. കുറച്ച് മുമ്പ് അവര്‍ ഞങ്ങള്‍ക്ക് മുന്നിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് മുന്നില്‍ പോകും. -ചീഫ് വിപ്പ് വ്യക്തമാക്കി.

അവിഭാജ്യ ശിവസേനക്ക് 56 എം.എല്‍.എമാര്‍ ഉണ്ടായിരുന്നു. അതില്‍ 40 എം.എല്‍.എമാര്‍ ഷിന്‍ഡെ വിഭാഗത്തോടൊപ്പം ചേര്‍ന്നു. 19 എം.പിമാരില്‍ 13 പേരും ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ഏക്നാഥ് ഷിന്‍ഡെ പക്ഷമാണ് യഥാര്‍ഥ ശിവസേനയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ശിവസേന എന്ന പേരും പാര്‍ട്ടിയുടെ ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാന്‍ ഷിന്‍ഡെ പക്ഷത്തിന് കമീഷന്‍ അനുമതി നല്‍കിയതോടെ ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടിയായി.

ശിവസേന സ്ഥാപകന്‍ ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരു വിഭാഗങ്ങളും അവകാശപ്പെട്ടിരുന്നത്. ഉദ്ധവ് പക്ഷത്തിന് ദീപശിഖ ചിഹ്നമായും ശിവസേന ഉദ്ധവ് ബാലെസാഹെബ് താക്കറെ’ പേരായും അനുവദിച്ച കമീഷന്‍ ഷിന്‍ഡെ പക്ഷത്തിന് ‘വാളും പരിചയും’ ചിഹ്നമായും ‘ബാലസാഹെബാംചി ശിവസേന’ പേരായുമാണ് അനുവദിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ