കോവിഡ് വ്യാപനം രൂക്ഷം; കുംഭമേളയിൽ നിന്ന്​ പിന്മാറി രണ്ട്​ സന്യാസി സമൂഹങ്ങൾ.

കോവിഡ്​ കേസുകൾ വർദ്ധിക്കുന്നതിനിടെ ഹരിദ്വാർ കുംഭമേളയിൽ നിന്ന്​ പിന്മാറി രണ്ട്​ സന്യാസി സമൂഹങ്ങൾ. നിരഞ്​ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ്​ അഖാഡയുമാണ്​ കുംഭമേളയിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്​. 13 സന്യാസി സമൂഹങ്ങളാണ്​ മേളയിൽ പ​ങ്കെടുക്കുന്നത്​. രണ്ട് സന്യാസി സമൂഹവും ഏപ്രിൽ 17ന്​ ശേഷം കുംഭമേളയിൽ പ​ങ്കെടുക്കില്ലെന്ന്​ അറിയിച്ചിട്ടുണ്ട്​.

കുംഭമേളയിൽ പ​ങ്കെടുത്ത അഖിൽ ഭാരതീയ അഖാഡ പരിഷതിന്‍റെ പ്രസിഡന്‍റ്​ നരേന്ദ്ര ഗിരി കോവിഡ്​ ബാധിച്ച്​ ഋഷികേശ്​ എയിംസിൽ ചികിത്സയിലാണെന്നാണ്​ വിവരം. മധ്യപ്രദേശിൽ നിന്നുള്ള മഹാ നിർവാനി അഖാഡയിൽ അംഗമായ സ്വാമി കപിൽ ദേവ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ സന്യാസ സമൂഹങ്ങളുടെ കുംഭമേളയിൽ നിന്നുള്ള പിന്മാറ്റം.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 10നും 14നും ഇടയിലാണ് 1,701 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരിൽ സന്ന്യാസിമാരും ഉൾപ്പെടുന്നു.കോവിഡിനിടെ കുംഭമേള നടത്തുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുകയും ചെയ്​തിരുന്നു.

കുംഭമേളയ്‌ക്കായി ലക്ഷത്തിൽപ്പരം ആളുകളെ  തിങ്ങിക്കൂടാൻ അനുവദിച്ചതിനെ വിമർശിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ രംഗത്തെത്തിയിരുന്നു. രോഗവ്യാപനം ഇങ്ങനെയാണെന്ന് വിശദീകരിച്ച് ഗംഗയിൽ കുളിക്കാനെത്തിയ ആൾക്കൂട്ടത്തിന്റെ പടം ‘ടൈം’ മാസിക പ്രസിദ്ധീകരിച്ചു. കുംഭമേളയിലെ ആൾക്കൂട്ടവും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ പ്രചാരണവും കോവിഡ്‌ വ്യാപനത്തിന്‌ ഇടയാക്കിയെന്ന്‌ ‘ദി ന്യൂയോർക്ക്‌ ടൈംസ്‌’ റിപ്പോർട്ട്‌ ചെയ്തു.

Latest Stories

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു

ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റ്യൂഡുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജൻ

അവസാനമായി നിങ്ങൾക്ക് മുന്നിൽ വന്നതല്ലേ, 80000 ആരാധകർക്ക് ബിയർ വാങ്ങി നൽകി സന്തോഷിപ്പിച്ച് വിടവാങ്ങി മാർകോ റ്യൂസ്