ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ കൂടി; ഹോര്‍മൂസില്‍ അനുമതി കാത്ത് കിടക്കുന്നത് 22 ഇന്ത്യന്‍ കപ്പലുകള്‍

സംഘര്‍ഷഭരിതമായ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍കൂടി തയ്യാറെടുക്കുന്നുവെന്ന വിവരം പുറത്തുവിട്ട് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ്. ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍പിജി ടാങ്കറുകള്‍ ഉടന്‍ ഹോര്‍മുസ് കടക്കുമെന്ന് കപ്പല്‍ ഗാതാഗത ഡാറ്റയേയും വ്യാപാര ഉറവിടങ്ങളേയും ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഷാര്‍ജയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ഇന്ത്യന്‍ എല്‍പിജി ടാങ്കറുകളായ പൈന്‍ ഗ്യാസ്, ജഗ്‌വസന്ത് എന്നിവയാകും ഹോര്‍മുസ് കടക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. ഈ രണ്ട് കപ്പലുകളും ശനിയാഴ്ച തന്നെ പുറപ്പെട്ടേക്കുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണമില്ല എന്നതും കൂട്ടി വായിക്കണം. കഴിഞ്ഞയാഴ്ച, ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍പിജി കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചിരുന്നു. ഈ കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുകയും ചെയ്തിരുന്നു.

നിലവില്‍ 22 ഇന്ത്യന്‍ കപ്പലുകളാണ് ഹോര്‍മുസ് കടക്കാന്‍ കഴിയാതെ കിടക്കുന്നത്. ജഗ്‌വസന്ത് ബിപിസിഎല്ലിനായും പൈന്‍ ഗ്യാസ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചാര്‍ട്ട് ചെയ്ത ടാങ്കറുകളാണ്. ഇവ കൂടെ ഹോര്‍മൂസ് കടക്കുകയാണെങ്കില്‍ മൊത്തം 4 എല്‍പിജി ടാങ്കറുകള്‍ ഇറാന്റെ അനുമതിയോടെ ഹോര്‍മൂസ് കടലിടുക്ക് കടന്നുവെന്നാകും.

ജപ്പാന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അനുമതി നല്‍കാന്‍ തയ്യാറാണെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞതും ശ്രദ്ധേയമാണ്. ജപ്പാന്‍ സര്‍ക്കാരുമായി ഇറാന്‍ ചര്‍ച്ച നടത്തി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

തിരുവനന്തപുരം സെന്‍ട്രലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ കരമന; കരമന ജയനെ നീക്കി കൃഷ്ണകുമാറിനെ കൊണ്ടുവരാന്‍ ബിജെപിയില്‍ നീക്കം; യുഡിഎഫിനായി സിഎംപിയുടെ സി പി ജോണ്‍

യുഡിഎഫ് അധികാരം പിടിക്കുമെന്ന് കെ സുധാകരന്‍; ഇടത് കോട്ടകള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കും; മനസ് മടുത്ത് പോകുന്ന ആളല്ല താന്‍, എല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുക്കും

കുത്തനെയിടിഞ്ഞ് സ്വര്‍ണവില; പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണം 1,07,040ല്‍ എത്തി; 20 ദിവസത്തിനിടെ 20,000ന് അടുത്ത് ഇടിഞ്ഞു

ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവ് ശിക്ഷ; ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി

എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്

ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; താരത്തെ ഉൾപ്പെടുത്താതെ പോർച്ചുഗൽ കളിക്കളത്തിലേക്ക്

2027 ഏകദിന ലോകകപ്പിൽ സഞ്ജുവിന് അവസരം? ഐപിഎൽ നിർണായകമെന്ന് സൂചന; സാധ്യത പട്ടിക പുറത്ത്

വിവാഹം വീട്ടുജോലിക്ക് വേണ്ടിയല്ല, അടുക്കള, അലക്ക് ജോലികൾ പുരുഷന്മാരും ചെയ്യണമെന്ന് സുപ്രീംകോടതി

ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നു: ഡൊണാൾഡ് ട്രംപ്

ഇറാന്റെ യുദ്ധം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ല; ഈദ് സന്ദേശത്തില്‍ മൊജ്തബ ഖമനയി