ത്രിപുരയില്‍ സി.പി.എം കോണ്‍ഗ്രസ് കൂട്ടുകെട്ട് ബി.ജെ.പിയെ തടയുമോ; അല്‍പസമയത്തിനുള്ളില്‍ ആദ്യഫലം; മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ അല്‍പസമയത്തിനുള്ളില്‍ എണ്ണിത്തുടങ്ങും. രാവിലെ 8ന് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. അക്രമം ഒഴിവാക്കാന്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു.

ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പറയുന്നത്. അതേസമയം, സിപിഎം-കോണ്‍ഗ്രസ് സഖ്യം 24 സീറ്റ് വരെ നേടിയേക്കാമെന്ന് ടൈംസ് നൗ- ഇടിജി എക്‌സിറ്റ് പോള്‍ പറയുന്നു. വോട്ടെണ്ണലിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് മൂന്നു സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇടത് കോട്ട തകര്‍ത്ത് കഴിഞ്ഞ തവണ ബി.ജെ.പി അധികാരം പിടിച്ചെടുത്ത ത്രിപുര ഫലമാണ് ദേശീയതലത്തില്‍ ഉറ്റുനോക്കുന്നത്. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ പരമ്പരാഗത എതിരാളികളായ കോണ്‍ഗ്രസും ഇടതുപക്ഷവും ആദ്യമായി കൈകോര്‍ത്തതും നിര്‍ണായകമാണ്.

നാഗാലാന്‍ഡില്‍ എന്‍ഡിപിപി- ബിജെപി സഖ്യത്തിനു വ്യക്തമായ ഭൂരിപക്ഷമാണു പ്രവചിക്കുന്നത്.

മേഘാലയയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ നേതൃത്വം നല്‍കുന്ന എന്‍പിപി വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് പ്രവചനം. ഈ വര്‍ഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നത്. മൂന്ന് സംസ്ഥാനങ്ങളിലായി 178 സീറ്റുകളിലേക്കാണ് ഫെബ്രുവരി 16, 27 തീയതികളില്‍ വോട്ടെടുപ്പ് നടന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ