ത്രിപുരയില്‍ സസ്‌പെന്‍സ് ത്രില്ലര്‍; ബി.ജെ.പി- സി.പി.എം പേരാട്ടം; ആര്‍ക്കും ഭൂരിപക്ഷമില്ലാതെ മുന്നേറ്റം

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പേരാട്ടം. വോട്ടെണ്ണല്‍ മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപിയും സിപിഐ എമ്മും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ത്രിപുരയില്‍ ബിജെപി 30 സീറ്റിലും ഇടതു സഖ്യം 18 സീറ്റിലും ലീഡ് ചെയ്യുന്നു. തിപ്രമോത 11 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന് മൂന്നു സംസ്ഥാനങ്ങളിലും ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ല. ത്രിപുരയിലെ 60 നിയമസഭാ സീറ്റുകളില്‍ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള പേരാട്ടമാണ് നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.

മേഘാലയയില്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ സ്ഥിതിയാണുള്ളത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഏഴ് സീറ്റിലാണ് മുന്നേറുന്നത്. കോണ്‍റാഡ് സാങ്മയുടെ എന്‍പിപി (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി) 25 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി അഞ്ച് സീറ്റുകളിലുമാണ് മുന്നേറുന്നത്.

കോണ്‍റാഡ് സാങ്മയുടെ എന്‍പിപിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് ബിജെപി ഒറ്റയ്ക്ക് ഇക്കുറി മത്സരിക്കുന്നത്. 2018ല്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും എന്‍പിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചു. അഴിമതിയാരോപണങ്ങളുടെ പേരില്‍ സാങ്മയുടെ പാര്‍ട്ടിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ബിജെപി ഇത്തവണ 60 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.

നാഗാലാന്‍ഡിലെ 60 നിയമസഭാ മണ്ഡലങ്ങളില്‍ 41 എണ്ണത്തിലും ബിജെപി സംഖ്യത്തിന്റെ മുന്നേറ്റമാണ്. എതിര്‍ സ്ഥാനാര്‍ഥി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിനെത്തുടര്‍ന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കഷെറ്റോ കിനിമി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിടുന്നു. 2018ല്‍ സംസ്ഥാനത്തെ 60 സീറ്റുകളില്‍ 12ലും വിജയിച്ച ബിജെപി എന്‍ഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്്.

സീറ്റ് വിഭജന കരാര്‍ പ്രകാരം എന്‍ഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ നിലം പരിശാക്കിയാണ് ബിജെപി എന്‍ഡിപിപി സംഖ്യം മുന്നേറുന്നത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് നാലു സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം ഉണ്ടാക്കാനായത്. പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ലാതായി.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം