തൃണമൂൽ എംപി മഹുവ മൊയ്ത്ര വിവാഹിതയായി; വരൻ മുൻ ബിജെഡി എംപി, ചടങ്ങുകൾ ജർമ്മനിയിൽ

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി (ബിജു ജനതാദൾ) മുൻ എംപി പിനാകി മിശ്രയാണ് വരൻ. ജർമനിയിൽ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോർട്ട്. ഇരുവരുടെ വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മേയ് മൂന്നിനായിരുന്നു വിവാഹം.

പാർലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെയാണ് മഹുവ പ്രശസ്തയാകുന്നത്. 1974 ഒക്ടോബർ 12ന് അസമിൽ ജനിച്ച മഹുവ, ഇൻവെസ്റ്റ്മെന്റ് ബാങ്കർ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 2010ൽ തൃണമൂൽ കോൺഗ്രസിൽ എത്തി. 2019, 2024 തിരഞ്ഞെടുപ്പുകളിൽ പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചു. പാർലമെൻ്റിൽ ചോദ്യങ്ങൾ ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മഹുവ അയോഗ്യയാക്കപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ച് പാർലമെന്റിലെത്തി.

ഒഡിഷയിലെ പുരി മണ്ഡലത്തിൽ എംപിയായിരുന്നു പിനാകി മിശ്ര. പുരി സ്വദേശിയും മുതിർന്ന അഭിഭാഷകനുമാണ് പിനാകി മിശ്ര. 1959 ഒക്ടോബർ 23നാണ് ജനനം. കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മിശ്ര പിന്നീട് ബിജു ജനതാദളിൽ ചേരുകയായിരുന്നു. 2009, 2024, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പുരി മണ്ഡലത്തിൽ നിന്ന് വിജയിച്ചു.

അതേസമയം, വിവാഹവാർത്ത മഹുവയോ പിനാകിയോ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. മഹുവ മൊയ്ത്ര മുൻപ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാർസ് ബ്രോർസനെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടി. പിന്നീട് മൂന്ന് വർഷത്തോളം അഭിഭാഷകൻ ജയ് അനന്ത് ദെഹാദ്രായിയുമായി ബന്ധത്തിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട മുൻ കാമുകൻ എന്നാണ് മഹുവ ഇദ്ദേഹത്തെ പിന്നീട് വിശേഷിപ്പിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ