സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി; യുവാവിനെ തല്ലിക്കൊന്നു

പഞ്ചാബ് അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി എന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ശനിയാഴ്ച ആയിരുന്നു സംഭവം. യുവാവിന് 20നും 25നും ഇടയില്‍ പ്രായമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വൈകുന്നേരം പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് യുവാവ് ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് സിഖ് മതവിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന ഭാഗത്തേയ്ക്ക ചാടി കടക്കുകയും അവിടെ സൂക്ഷിച്ചിരുന്ന വാള്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അക്രമണം ഉണ്ടായത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി സ്റ്റാഫും ദര്‍ബാര്‍ സാഹിബിലെ വിശ്വാസികളുമാണ് യുവാവിനെ പിടികൂടി ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം ഇയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ആളുകള്‍ യുവാവിനെ തടയാനായി ഓടിയടുക്കുന്ന രംഗമടങ്ങുന്ന ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അയാള്‍ എവിടെ നിന്നാണ് വന്നത്, എപ്പോള്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രവേശിച്ചു, ഒപ്പം എത്ര പേര്‍ ഉണ്ടായിരുന്നു. എന്നീ കാര്യങ്ങള്‍ അറിയാനായി എല്ലാ സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം വലിയ ചര്‍ച്ചകള്‍ക്ക്് വഴി വെച്ചിരിക്കുകയാണ്.

Latest Stories

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”