പാളം മുറിച്ചു കടക്കുന്നതിനിടെ കാട്ടാനയെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; പരിക്കേറ്റ് ഇഴഞ്ഞു നീങ്ങി ആന; വിഡിയോ

ഉള്ളുലയ്ക്കുന്ന കാഴ്ചയാണ് പശ്ചിമബംഗാളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യുന്നത്. റയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ആനയെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരപരുക്കേറ്റ്, ചോരയൊലിച്ച ആന ട്രാക്കില്‍ നിന്നും ഇഴഞ്ഞുമാറുന്ന ദൃശ്യം കണ്ണുനിറയിക്കുന്നതാണ്. ആനയെ ഇടിച്ച ട്രെയിനിന്റെ എന്‍ജിനും തകര്‍ന്നു. സിലിഗുരി ദുബ്രി ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് പാളം മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ എഴുന്നേറ്റ് നില്‍ക്കാനാവാത്ത ആന ഇഴഞ്ഞാണ് മാറിയത്.

ബാനര്‍ഹട്ട് നാഗ്രകട്ട പാതയില്‍ ട്രെയിനിടിച്ച് ആനകള്‍ ചരിയുന്നതും പരുക്കേല്‍ക്കുന്നതും സ്ഥിരം സംഭവമാണ്. ഒട്ടേറെ ആനത്താരകളെ മുറിച്ച് കടന്നാണ് പശ്ചിമബംഗാളിലെ ദുവാറിലേക്കുള്ള ട്രെയിന്‍ ട്രാക്കുകള്‍ പോവുന്നത്. ദേഹമാകെ ചോരയൊലിച്ച് മുന്‍കാലുകളില്‍ ബലം കൊടുത്ത് ഇഴഞ്ഞുനീങ്ങിയാണ് കാട്ടാന പാളത്തില്‍ നിന്നും മാറിയത്. പിന്നീട് ദേഹമാകെ പരുക്കുകളോടെ ആനയെ സമീപത്ത് നിന്ന് കണ്ടെത്തി.
കാട്ടാനകളെ നിരന്തരം അപകടത്തിലാക്കുന്നതായി കണ്ടെത്തിയതോടെ ഈ പാതയിലെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി 2015-2016ല്‍ പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ അപകടങ്ങള്‍ കുറയാന്‍ തുടങ്ങിയതോടെ വേഗപരിമിതി 50കിലോമീറ്ററായി ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി