വനിതാ അത്‌ലറ്റുകളുടെ വിഷയവും,അദാനിക്ക് എതിരായ ആരോപണങ്ങളും; പ്രധാനമന്ത്രിയോട് മറുപടി ആവശ്യപ്പെട്ട് എം.പി മഹുവ മൊയ്ത്ര

പ്രധാന മന്ത്രിയുടെ പ്രതിമാസറേഡിയോ പരിപാടി മൻ കി ബാത്ത് നൂറാം എപ്പിസോഡിലെത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയോട് കാലിക പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കുകയാണ് തൃണമൂൽ കോൺഗ്രസ് എംപിയായ മഹുവ മൊയ്ത്ര. ഗുസ്തി താരങ്ങളുടെ സമരവും, അദാനിഗ്രൂപ്പിനെതിരായ ഹിൻഡൻ ബർഗിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മഹുവ പ്രധാനമന്ത്രിക്കു നേരെ ഉയർത്തിയത്.

” ബഹുമാനപ്പെട്ട മോദിജി ഇന്ന് മൻകി ബാത്തിന്റെ നൂറാമത് എപ്പിസോഡാണ്. യുഎൻ ആസ്ഥാനത്ത് വരെ പരിപാടി പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കൂടി പറയൂ.

ബിജെപിയുടെ ശക്തരായ വേട്ടക്കാരിൽ നിന്ന് ഇന്ത്യയുടെ വനിതാ അത്ലറ്റുകളെ സംരക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

സെബിക്ക് സുപ്രീം കോടതിയുടെ സമയപരിധിക്കുള്ളിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്?

നന്ദി ” ഇങ്ങനെയാണ് മഹുവ ട്വിറ്ററിൽ കുറിച്ചത്.

ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും, ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് ഗുസ്തി താരങ്ങളുടെ സമരം ഡൽഹിയിൽ തുടരുകയാണ്. അതേസമയം അദാനി ഗ്രൂപ്പിനെതിരെയുള്ള ഹി‍ൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണം പൂർത്തിയാക്കാൻ 6 മാസം കൂടി സമയം ആവശ്യപ്പെട്ട് സെബി സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മഹുവ പ്രധാനമന്ത്രി മോദിയോട് ചോദ്യങ്ങൾ ചോദിച്ചത്.നിരവധിപ്പേരാണ് ട്വീറ്റിനോട് പ്രതികരിച്ചത്. എന്നാൽ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് പ്രതികരണങ്ങളൊന്നും തന്നെ വന്നിട്ടില്ല.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്