ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് രാജിവെച്ചു, പദവയില്‍ ഇരുന്നത് വെറും നാല് മാസം

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. വെള്ളിയാഴ്ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് രാജി. മുഖ്യമന്ത്രി പദവി ഏറ്റെടുത്തു നാലു മാസമാകുമ്പോഴാണ് തീരഥ് സിങ് റാവത്തിന്‍റെ അപ്രതീക്ഷിത രാജി.

സംസ്ഥാത്ത് ‘ഭരണഘടന പ്രതിസന്ധി’ ഒഴിവാക്കാന്‍ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്. ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റിയാണ് ഈവര്‍ഷം മാര്‍ച്ച് പത്തിന് ബിജെപി തിരാത് സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത്. ലോക്‌സഭാംഗമായ തിരാത് സിങ് ആറ് മാസത്തിനകം ഏതെങ്കിലുമൊരു മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അതനുസരിച്ച് സെപ്റ്റംബര്‍ പത്തിന് മുമ്പ് ഉപതിരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ തിരാതിന് നിയമസഭയിലെത്താനാവില്ല.

അഞ്ച് സംസ്ഥാനങ്ങളില്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തിയത് കോവിഡിന്റെ രണ്ടാം വരവിന് കാരണമായെന്ന ആരോപണം ശക്തമായിരിക്കെ, ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായി ഉത്തരഖണ്ഡിലെ ബിജെപി എംഎല്‍എമാര്‍ ശനിയാഴ്ച ഉച്ചക്ക് മൂന്നിന് ഡെറാഡൂണില്‍ യോഗം ചേരും. എംഎല്‍എമാര്‍ എല്ലാവരും ശനിയാഴ്ച 11 മണിക്ക് തന്നെ ഡെറാഡൂണിലെത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മദന്‍ കൗശിക് യോഗത്തിന് നേതൃത്വം നല്‍കും. യോഗത്തിന്റെ നിരീക്ഷകനായി പങ്കെടുക്കാന്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനോട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ