'ഭയപ്പെടുത്താന്‍ കഴിയില്ല'; ടൈം മാഗസിന്‍റെ കവര്‍ സ്റ്റോറിയില്‍ ഇടം പിടിച്ച് കര്‍ഷക സമരത്തിലെ സ്ത്രീകളും ബിന്ദു അമ്മിണിയും

ടൈം മാഗസിന്റെ പുതിയ അന്താരാഷ്ട്ര കവര്‍ പേജില്‍ ഇടം പിടിച്ച് ഇന്ത്യയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന സ്ത്രീകള്‍. കര്‍ഷക സമരത്തിലെ സ്ത്രീകളുടെ സാന്നിദ്ധ്യം സംബന്ധിച്ച് മാഗസിനില്‍ ലേഖനവും വന്നിട്ടുണ്ട്. കർഷക സമരത്തിന് പിന്തുണയുമായി ഡല്‍ഹിയിലെത്തിയ കേരളത്തിൽ നിന്നുള്ള ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയും സ്റ്റോറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

‘എന്നെ ഭയപ്പെടുത്താന്‍ കഴിയില്ല, എന്നെ വാങ്ങാന്‍ കഴിയില്ല’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. വീട്ടിലേക്ക് തിരിച്ചു പോവണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും എങ്ങനെയാണ് സ്ത്രീകള്‍ തങ്ങളുടെ സമരവുമായി മുന്നോട്ട് പോയതെന്ന് ലേഖനത്തില്‍ പറയുന്നു. കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കവര്‍ സ്റ്റോറി പുറത്തുവന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. കൈക്കുഞ്ഞുങ്ങളെയും പിടിച്ചു നില്‍ക്കുന്ന അമ്മമാര്‍, വയസായ സ്ത്രീകള്‍, കൊച്ചു പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ മുദ്രാവാക്യം വിളിക്കുന്ന ചിത്രമാണ് കവര്‍ ഫോട്ടോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പ്രധാനപ്പെട്ട പങ്കെന്താണെന്നും എന്നാല്‍ എങ്ങനെയാണ് ഇവരുടെ പ്രയത്നം വിലമതിക്കപ്പെടാതെ പോവുന്നതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ടൈം മാഗസിന്‍റെ കവര്‍ സ്റ്റോറിയില്‍ ഇടം പിടിച്ച് കര്‍ഷക സമരത്തിലെ സ്ത്രീകളും ബിന്ദു അമ്മിണിയും

‘ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ല് രൂപപ്പെടുത്തുന്ന സ്ത്രീകള്‍ കോര്‍പ്പറേറ്റ് ചൂഷണത്തിന് പ്രകടമായ ഇരയാവാനിടയുണ്ട്. ഓക്ഫാം ഇന്ത്യയുടെ കണക്ക് പ്രകാരം പ്രാദേശിക മേഖലകളിലെ 85 ശതമാനവും കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്. പക്ഷെ ഇവരില്‍ 13 ശതമാനത്തിന് മാത്രമേ ഭൂമി അവകാശമുള്ളൂ. സ്ത്രീകളെ കര്‍ഷകരായി കാണുന്നില്ല. അവരുടെ ജോലി വലുതാണ്, പക്ഷെ അദൃശ്യമാണ്,’ പഞ്ചാബ് കിസാന്‍ യൂണിയന്‍ അംഗമാ ജസ്ബിര്‍ കൗര്‍ ടൈം മാഗസിനോട് പറഞ്ഞു. പുരുഷ മേധാവിത്വ മനോഭാവം നിലനില്‍ക്കുന്ന പഞ്ചാബ്. ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ത്രീ സമരക്കാര്‍ രംഗത്തിറങ്ങുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. ജനുവരി 26 ന് നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇതുവരെയും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടില്ഡ സമരപ്പന്തലില്‍ വെച്ച് 108 കര്‍ഷകര്‍ മരിച്ചെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചത്.

Latest Stories

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്

'പാർട്ടി നിർദേശിച്ചാൽ ഞാൻ മത്സരിക്കും';സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്: പിണറായി വിജയൻ

സൗത്ത് ആഫ്രിക്കയോട് തോറ്റില്ലായിരുന്നെങ്കിൽ സഞ്ജു പുറത്ത് തന്നെയിരുന്നേനെ: ആകാശ് ചോപ്ര

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് എബ്‌നെല്‍റേസ സ്ഥാനമേറ്റു

ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം: രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു; മരണം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം