'ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുന്നു, എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാന്‍'; രാഹുൽ ഗാന്ധി

പ്രധാന മന്ത്രി നരേന്ദ്ര മോദി ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാനെന്നും ഇന്നലത്തെ പ്രസ്താവന പ്രധാനമന്ത്രിയുടെ കഴിവുകേടിൻറെ തെളിവാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പശ്ചിമേഷ്യയിലെ തുടരുന്ന യുദ്ധ സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാൻ ജനങ്ങൾക്ക് പുതിയ സമ്പത്തിക നയങ്ങൾ നിർദേശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ. അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതും രാജ്യസ്നേഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം പെട്രോളും ഡീസലും ഉപയോഗിക്കുന്നതിൽ പരമാവധി നിയന്ത്രണം വേണം. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകൾ മാറ്റിവച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർപൂളിംഗ് അടക്കം നടപ്പാക്കണം. ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം. മെട്രോ ഉള്ള നഗരങ്ങളിൽ ആ സൗകര്യം ഉപയോഗിക്കണം. ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും മോദി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Latest Stories

'അമ്മ' ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതി നൽകി യുവതി; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

'ഞാൻ ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയ ഒരാൾ, അന്നും പണം തന്നിരുന്നത് അച്ഛൻ'; തുറന്നുപറഞ്ഞ് മാധവ് സുരേഷ്

'പ്രണയം എപ്പോഴും ഉച്ചത്തിലാണ്' വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ചിത്രങ്ങൾ പങ്കുവെച്ച് തൃഷ; ചർച്ചയാക്കി സോഷ്യൽ മീഡിയ

ടിവികെയെ പിന്തുണച്ചത് ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷം; അവർക്ക് നൽകിയ പിന്തുണ ഏകപക്ഷീയമല്ലെന്നും കോൺഗ്രസ്

'ബംഗാളില്‍ ബിജെപിയെ വേരുറപ്പിക്കാന്‍ സഹായിച്ചത് മമത'; മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

'വന്ദേമാതരം ആദ്യം പാടിയത് ലോക്ഭവന്റെ നിർദേശ പ്രകാരം'; വിശദീകരണവുമായി ടിവികെ

'എല്ലാ ചർച്ചകളും കഴിഞ്ഞു, ഇനി ചർച്ചയുടെ ആവശ്യമില്ല'; മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കുമെന്ന് രമേശ് ചെന്നിത്തല

'വർക്ക് ഫ്രം ഹോമിലേക്ക് പോകുക, ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങരുത്'; നിർദേശങ്ങളുമായി നരേന്ദ്ര മോദി

യുദ്ധം അവസാനിച്ചിട്ടില്ല, ഇറാന്റെ ശക്തി കേന്ദ്രങ്ങൾ തകർക്കാതെ ഇത് അവസാനിക്കില്ല: ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണശ്രമം