ഭര്‍ത്താവ് മദ്യപിച്ചെത്തി നിരന്തരം പീഡനം; ഒടുവില്‍ ലോണ്‍ കളക്ഷനെത്തിയ യുവാവിനെ വിവാഹം ചെയ്ത് യുവതി

ഭര്‍ത്താവിന്റെ നിരന്തര പീഡനത്തിനൊടുവില്‍ പതിവായി വീട്ടിലെത്താറുള്ള ലോണ്‍ കളക്ഷന്‍ ഏജന്റിനെ വിവാഹം കഴിച്ച് യുവതി. ശാരീരികവും മാനസികവുമായ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്കെത്തുകയായിരുന്നു. ബീഹാറിലാണ് സംഭവം നടന്നത്.

2022ല്‍ ആയിരുന്നു ബീഹാറിലെ ജാമുയി ജില്ലയിലെ നകുല്‍ ശര്‍മ്മയുമായി ഇന്ദ്ര കുമാരിയുടെ വിവാഹം. തുടര്‍ന്ന് നകുല്‍ ശര്‍മ്മ പതിവായി മദ്യപിച്ചെത്തി പതിവായി ഉപദ്രവിക്കാറുണ്ടെന്ന് ഇന്ദ്ര പറയുന്നു. ഇക്കാലയളവില്‍ പവന്‍ കുമാര്‍ യാദവ് എന്ന ലോണ്‍ കളക്ഷന്‍ ഏജന്റ് നകുല്‍ ശര്‍മ്മ നല്‍കാനുള്ള പണം വാങ്ങാനായി പതിവായി വീട്ടില്‍ എത്തിയിരുന്നു.

തുടര്‍ന്ന് ഇന്ദ്രയും പവന്‍ കുമാറും സൗഹൃദത്തിലായി. പിന്നീടുള്ള ഇരുവരുടെയും സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അഞ്ച് മാസത്തോളം ഇരുവരും പ്രണയിച്ചു. പിന്നീട് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട ഇന്ദ്ര അമ്മായിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു.

ഇതിന് പിന്നാലെ വീണ്ടും ജാമുയിയിലേക്ക് എത്തിയ അവര്‍, ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Latest Stories

IND VS ENG: ഇന്ത്യയുടെ നീക്കം റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗല്‍ ബ്രേക്ക് നല്‍കും പോലെയായി ; വിമർശിച്ച് സ്റ്റെയ്ന്‍

'വെൺമ നിലനിർത്താൻ ഉജാല മുക്കിയാൽ മതി, നന്മ നിലനിർത്താൻ വേണ്ടത് ജീവിത വിശുദ്ധി'; ഖദ‌‌ർ വിവാദത്തിൽ മാത്യു കുഴൽനാടൻ

20 ദിവസം നീളുന്ന ആക്ഷൻ ഷൂട്ട്, അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുളള സിനിമ, മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞ് വീണു; തകർന്ന് വീണത് പതിനാലാം വാർഡ്

ഓമനപ്പുഴയിലെ കൊലപാതകം; യുവതിയുടെ അമ്മ കസ്റ്റഡിയില്‍, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയം

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ

സിനിമയെ സിനിമയായി മാത്രം കാണണം, അനിമൽ നിങ്ങളെ ആരും നിർബന്ധിച്ച് കാണിച്ചില്ലല്ലോ, വിമർശനങ്ങളിൽ മറുപടിയുമായി രഷ്മിക

നടപടി മുന്നിൽ കാണുന്നു, യൂറോളജി വകുപ്പിന്റെ ചുമതല ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ; 'എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്'

മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത് അമ്മയുടെ കൺമുൻപിൽ; സഹികെട്ട് ചെയ്ത് പോയതാണെന്ന് കുറ്റസമ്മതം

ഭീകരാക്രമണങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയത് അൽ ഖ്വയ്ദ അനുബന്ധ സംഘടന? മാലി സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ