ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തിന് എതിരായ പൊതുതാത്‌പര്യ ഹർജി സുപ്രീംകോടതി സ്വീകരിച്ചു

അടുത്തിടെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ‘ധരം സൻസദ്’ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീംകോടതി പരിഗണിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി.

ഡിസംബർ 17, 19 തിയതികളിൽ ഹരിദ്വാറിലെ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് സിബൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. രാജ്യത്തെ മുദ്രാവാക്യം സത്യമേവ ജയതേ എന്നതിൽ നിന്ന് മാറിയ അപകടകരമായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് സിബൽ ഹർജിയിൽ പറഞ്ഞു.

അന്വേഷണം നടന്നില്ലേയെന്ന കോടതിയുടെ ചോദ്യത്തിന് എഫ്.ഐ.ആർ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് സിബൽ പറഞ്ഞു. അറസ്റ്റ് ഒന്നും തന്നെ ഉണ്ടായിട്ടില്ല. വിവിധ മതനേതാക്കൾ മുസ്ലിങ്ങൾക്കെതിരെ ആയുധം പ്രയോഗിക്കണമെന്ന് ആഹ്വാനത്തോടെ അതിരൂക്ഷമായ വിദ്വേഷ പ്രസംഗങ്ങൾ നടത്തി. ഇതിനെതിരെ ആഗോള തലത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു.

Latest Stories

പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് സര്‍ക്കാര്‍ നഷ്ടമായി കാണുന്നില്ല; അടൂരിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സജി ചെറിയാന്‍

പൊലീസ് കാവലില്‍ മദ്യപാനം; കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

''നിലവിൽ ഐപിഎല്ലിന്റെ ഭാഗമായ എല്ലാ അന്താരാഷ്ട്ര കളിക്കാരേക്കാൾ മികച്ചവനാണ് അവൻ"; ജനപ്രിയ പ്രസ്താവനയുമായി സ്റ്റെയ്ൻ

മകളെ ശല്യംചെയ്തത് ചോദ്യംചെയ്തു; അയല്‍വാസിയുടെ ഓട്ടോറിക്ഷ കത്തിച്ച യുവാവ് പിടിയില്‍

'നിങ്ങൾക്ക് എന്നെ ധോണിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല'; ഐ‌പി‌എൽ കളിക്കുന്നത് തുടരാത്തതിന്റെ കാരണം പറഞ്ഞ് ഡിവില്ലിയേഴ്‌സ്

ചോര മണക്കുന്ന ധര്‍മ്മസ്ഥല; 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകളെല്ലാം മായ്ച്ചുകളഞ്ഞു പൊലീസ്; ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ കാലയളവിലെ രേഖകളാണ് പൊലീസ് നശിപ്പിച്ചിരിക്കുന്നത്

സിനിമാ കോണ്‍ക്ലേവില്‍ വിവാദ പ്രസ്താവന; ജാതീയ അധിക്ഷേപം നടത്തി അടൂര്‍ ഗോപാലകൃഷ്ണന്‍

തുടരെ തുടരെ അപമാനം; സ്വന്തം ടീമിനെ വിലക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്!

ഷാരൂഖ് ഖാനെ ഇഷ്ടമാണ്, പക്ഷെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്: ദേശീയ അവാർഡ് പുരസ്കാരത്തിൽ വി. ശിവൻകുട്ടി

WCL 2025: “ഞങ്ങൾ അവരെ തകർത്തേനെ...”: പാകിസ്ഥാനെതിരെ തുറന്ന ഭീഷണിയുമായി സുരേഷ് റെയ്‌ന