ജീവനക്കാര്‍ ചായ നല്‍കിയില്ല; ശസ്ത്രക്രിയ പകുതിയില്‍ അവസാനിപ്പിച്ച് ഡോക്ടര്‍ ഇറങ്ങിപ്പോയി

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ചായ നല്‍കാത്തതില്‍ പ്രകോപിതനായ ഡോക്ടര്‍ ശസ്ത്രക്രിയ പകുതിയില്‍ അവസാനിപ്പിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോയി. നാഗ്പൂരിലെ മൗദ തഹസില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. തേജ്രംഗ് ഭലവി എന്ന ഡോക്ടറാണ് നവംബര്‍ 3ന് പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ശസ്ത്രക്രിയ പകുതിയില്‍ അവസാനിപ്പിച്ച് ഇറങ്ങിപ്പോയത്.

സംഭവ ദിവസം ആശുപത്രിയില്‍ എട്ട് സ്ത്രീകള്‍ക്ക് പ്രസവം നിറുത്തല്‍ ശസ്ത്രക്രിയ തീരുമാനിച്ചിരുന്നു. നാല് സ്ത്രീകളുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് നാലുപേര്‍ക്ക് അനസ്‌തേഷ്യ നല്‍കിയിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരോട് ഡോക്ടര്‍ ഒരു കപ്പ് ചായ ആവശ്യപ്പെട്ടു. ചായ ആവശ്യപ്പെട്ട് ഏറെ കഴിഞ്ഞിട്ടും മറുപടി ലഭിക്കാതെ വന്നതോടെ തേജ്രംഗ് ഭലവി പ്രകോപിതനായി. തുടര്‍ന്ന് തേജ്രംഗ് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

ഇതോടെ പ്രതിസന്ധിയിലായ ആശുപത്രി അധികൃര്‍ ഉടന്‍തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ മറ്റൊരു ഡോക്ടറെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിച്ചു. വിഷയത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി നാഗ്പൂര്‍ ജില്ലാ പരിഷത്ത് സിഇഒ സൗമ്യ ശര്‍മ്മ അറിയിച്ചു.

Latest Stories

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത

എന്റെ മൂക്ക് തകര്‍ത്ത് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു..; രക്തമൊലിപ്പിച്ച് വീഡിയോയുമായി നടന്‍ ചേതന്‍, ആള്‍ക്കൂട്ട ആക്രമണമെന്ന് താരം

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യം പറഞ്ഞു, മുഖത്തടിച്ചു

ഹാര്‍ദ്ദിക് ഫേക് കളിക്കാരന്‍, ഇതുപോലെ ഒരു നായകനെ ആരും വിലകല്‍പ്പിക്കില്ല; തുറന്നടിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം