കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

കോവിഡ് നിയന്ത്രണാതീതമാകുമെന്ന ഭീഷണി നിലനിൽക്കെ സാഹചര്യം അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, റെയിൽവേ ബോർഡ് മേധാവി, വ്യോമയാന മന്ത്രാലയം സെക്രട്ടറി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഡിസംബർ 24ന് ഒമൈക്രോൺ വേരിയന്റ് രാജ്യത്ത് പ്രത്യക്ഷപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ കോവിഡ് അവലോകന യോഗമാണിത്. കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നൂറുകണക്കിന് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധിച്ചിട്ടുണ്ട്.

നാളെ, ആരോഗ്യ പ്രവർത്തകർക്കും ദുർബലരായ മുതിർന്ന പൗരന്മാർക്കുമായി മൂന്നാമത്തെ “മുൻകരുതൽ” വാക്സിൻ ഡോസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് രാജ്യം സ്വീകരിക്കുന്നത്. 15 നും 18 നും ഇടയിൽ പ്രായമുള്ളവർക്കുള്ള കുത്തിവയ്പ്പ് കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.

മറുവശത്ത്, ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് ഉൾപ്പെടെ – അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തുവരുന്നത് പകർച്ചവ്യാധി നിയന്ത്രിക്കാൻ ശ്രമിക്കുന്ന മുൻ‌നിര പ്രവർത്തകർക്ക് വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. ഉത്തർപ്രദേശിൽ 52 ശതമാനം ആളുകൾക്ക് മാത്രമാണ് രണ്ട് ഡോസും വാക്സിൻ ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,623 ഒമൈക്രോൺ കേസുകൾ ഉൾപ്പെടെ രാജ്യത്ത് 1,59,632 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച മൊത്തം കോവിഡ് കേസുകളുടെ എണ്ണം 3,55,28,004 ആണ്.

Latest Stories

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ