കേരള സ്‌റ്റോറി സിനിമയ്‌ക്ക് എതിരെയുള്ള പ്രതിഷേധത്തിന് കാരണം സത്യം ലോകം അറിയുന്നതിലുള്ള ഭയം; തമിഴ്‌നാട് സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഖുശ്ബു സുന്ദർ

വിവാദ ചിത്രം കേരള സ്റ്റോറി നിരോധിക്കണമെന്ന്  ആവശ്യപ്പെടുന്നവരെ ഭയപ്പെടുത്തുന്നത് എന്താണെന്ന ചോദ്യവുമായി സിനിമാ താരവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ. തമിഴ്നാട്ടിൽ ചിത്രം പിൻവലിച്ചിരിക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ സിനിമ നിരോധിക്കണമെന്ന് പല തവണ ആവശ്യപ്പെടുന്നതിന്റെ അർത്ഥം തന്നെ സിനിമ  നിർബന്ധമായും കാണേണ്ടതാണ് എന്ന് ഓർമപ്പെടുത്തുകയാണെന്നും ഖുശ്ബു വ്യക്തമാക്കി.

ട്രെയിലർ ഇറങ്ങിയതു മുതൽ തന്നെ കേരള സ്റ്റോറി വിവാദങ്ങളിൽ മുങ്ങിയിരുന്നു.തന്റെ ട്വിറ്റർ അക്കൌണ്ടിലാണ് ഖുശ്ബു പ്രതികരണം അറിയിച്ചത്. സത്യം ലോകം അറിയുന്നതിലുള്ള ഭയമാണ് പ്രതിഷേധത്തിന് കാരണം. എന്ത് കാണണമെന്നത്  ജനങ്ങൾ  തീരുമാനിക്കട്ടെ, മറ്റുള്ളവർ അതിൽ ഇടപെടേണ്ട കാര്യം ഇല്ലെന്നും ഖുശ്ബു  ട്വീറ്റിലൂടെ വ്യക്തമാക്കി. പ്രദർശനം റദ്ദാക്കാൻ തമിഴ്നാട് സർക്കാർ മുടന്തൻ കാരണങ്ങൾ പറയുന്നുവെന്നും ഖുശ്ബു  ആരോപിച്ചു.

പ്രിതിഷേധത്തിലൂടെ  തീർച്ചയായും കാണേണ്ട  സിനിമയാണെന്ന് അറിയിച്ചുവെന്നും ഖുശ്ബു  ട്വിറ്ററിൽ കുറിച്ചു. ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത്  ഭീകര സംഘടനയായ ഐഎസിൽ ചേർന്ന്  ചതിയിൽ അകപ്പെട്ടു പോയ കേരളത്തിലെ പെൺകുട്ടികളുടെ കഥയാണ് സിനിമയുടെ ഉള്ളടക്കം. സുദീപ് സെൻ സംവിധാനം  ചെയ്ത ചിത്രം മെയ് അഞ്ചിനാണ്  തിയറ്റുകളിൽ റിലീസിനെത്തിയത്.

ആദ ശർമ്മ ,ശാലിനി ഉണ്ണികൃണ്ൻ,യോഗിത ബാഹനി തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കൾ.ബോളിവുഡ് കാരങ്ങലായ ശബാന ആസ്മി,അനുപം ഖേർ തുടങ്ങിയവരും ചിത്രം പ്രദർശിപ്പിക്കണം എന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.ചിത്രത്തിന് ഗംഭീര കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.


Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി