ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വില കുറയും

രാജ്യത്ത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വില കുറയും. നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച 2022ലെ കേന്ദ്ര ബജറ്റ് പ്രകാരം മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും. മൊബൈലിലെ ക്യാമറ, ചാര്‍ജറുകള്‍ എന്നിവയ്ക്ക് തീരുവ കുറയ്ക്കും.

വജ്രം, രത്‌നം, ആഭരണത്തില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്കും വില കുറയും. വജ്രത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു.
നിലവില്‍ വജ്രങ്ങള്‍ക്കും രത്‌നക്കല്ലുകള്‍ക്കും ഇറക്കുമതി തീരുവ 7.5 ശതമാനമാണ്. അതേസമയം കുടകള്‍ക്ക് വില കൂടും. ഇറക്കുമതി വസ്തുക്കള്‍ക്കും വില കൂടും.

വിലകുറച്ച് ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍, ഇമിറ്റേഷന്‍ ആഭരണങ്ങളുടെ ഇറക്കുമതിയില്‍ കിലോയ്ക്ക് 400 രൂപയെങ്കിലും തീരുവ നല്‍കുന്ന രീതിയിലാണ് കസ്റ്റംസ് തീരുവ നിശ്ചയിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇ-കൊമേഴ്സ് വഴി ആഭരണങ്ങളുടെ കയറ്റുമതി സര്‍ക്കാര്‍ സുഗമമാക്കുമെന്നും അതിനായി ഈ വര്‍ഷം ജൂണോടെ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി