കാളിന്ദിയെ വെളുപ്പിച്ച വിഷം!

രാജ്യതലസ്ഥാനത്ത് വായുനിലവാരം മോശമായതായുള്ള റിപ്പോർട്ടുകൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത്. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഡൽഹി. ഇത് കൂടാതെ വിഷപ്പത നിറഞ്ഞിരിക്കുന്ന യമുന നദിയിൽ ഛാട്ട് പൂജയ്ക്കായി ആരും ഇറങ്ങരുതെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത്. എന്നാൽ അപകടമുന്നറിയിപ്പുകൾ വകവയ്ക്കാതെ ആയിരങ്ങളാണ് നദിയിലിറങ്ങിയത്.

ഇതിനിടെ യമുനയിലെ വിഷപ്പതയിൽ തല കഴുകുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സോറോ എന്ന പേരിലുള്ള എക്‌സ് ഉപയോക്താവാണ് ‘ഞാൻ വീണ്ടും പറയുന്നു, അടിസ്ഥാന വിദ്യാഭ്യാസം എല്ലാവർക്കും ആവശ്യമാണ്. നുരയെ ഷാംപൂ ആണെന്ന് കരുതി ഈ ആൻ്റി മുടി കഴുകുന്നത് നോക്കൂ !! എന്ന അടികുറിപ്പോടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്

വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ടത്. കൂടാതെ നിരവധി പേരാണ് നദിയിലിറങ്ങി കുളിക്കുന്ന സ്ത്രീയെയും മുന്നറിയിപ്പ് വകവയ്ക്കാതെ നദിയിൽ ഇറങ്ങിയവരെയും വിമർശിച്ച് രംഗത്തെത്തിയത്. ഗുരുതരമായ പ്രശ്നങ്ങളായിരിക്കും ഇതിലൂടെ ഉണ്ടാവുക എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിഷപ്പതയെ ഷാമ്പൂ ആയി തെറ്റിദ്ധരിച്ചാണ് സ്ത്രീ ഇത് ചെയ്യുന്നതെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നദിയിലേക്ക്‌ ഫാക്‌ടറികളിൽ നിന്നുള്ള രാസമാലിന്യം നേരിട്ട്‌ ഒഴുക്കുന്നതാണ്‌ പതഞ്ഞു പൊങ്ങിയിരിക്കുന്നതിന് കാരണം. നദിയിലെ മാലിന്യത്തിന്റെ അളവ് കൂടിയ നിലയിലാണ് എന്നാണ് റിപോർട്ടുകൾ പറയുന്നത്. മാലിന്യത്തിന്റെ അളവ് കൂടിയത് കാരണം യമുന പതഞ്ഞൊഴുകുകയാണ്. നദിയിൽ രൂപപ്പെട്ടിരിക്കുന്ന പാതയിൽ ഉയർന്ന അളവിലാണ് അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിരിക്കുന്നത്. ഇത് ശ്വാസകോശ രോഗങ്ങൾ, ചർമ്മ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇത് കാരണം ഉണ്ടാവുക.

ഡൽഹിയിലെ കാളിന്ദി കുഞ്ചിലാണ് അവസ്ഥ ഭീകരമായിരിക്കുന്നത്. ഇതേകുറിച്ച് ശാസ്ത്രീയ പഠനങ്ങളും നടത്തിയിരുന്നു. മലിനീകരണത്തിന്റെ ഭയപ്പെടുത്തുന്ന വ്യാപ്തി വെളിപ്പെടുത്തുന്നവയാണ് ഈ പഠനങ്ങൾ. ഡൽഹിയിലെ മലിനീകരണത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി ഡ്രോൺ ദൃശ്യങ്ങളും പകർത്തിയിരുന്നു.

ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതായി ഡൽഹി മാറിയിരിക്കുകയാണ്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണ തോത് കുത്തനെ കൂടിയതാണ് കാരണം. സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട പട്ടികയിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട ന​ഗരം ഡൽഹിയായത്.

ഡൽഹിയിലെ പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്ന സർവേ റിപ്പോർട്ടും പുറത്തുവന്നു. ഡൽഹി ന​ഗരത്തിലും, സമീപ മേഖലകളിലും ലോക്കൽ സർക്കിൾസ് എന്ന സംഘടന നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ. പത്തിൽ 7 കുടുംബങ്ങളും രാജ്യതലസ്ഥാനത്ത് മലിനീകരണം കാരണം ബുദ്ധിമുട്ടുന്നുണ്ട്.

69 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും രോഗിയാണ്. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും കണ്ണെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട്. 31 ശതമാനം കുടുംബങ്ങളിലും ശ്വാസതടസം, ആസ്തമ പോലുള്ള രോ​ഗങ്ങളുണ്ടെന്നും സർവേയിൽ വ്യക്തമായി. ഇതോടെ ജനം ആശങ്കയിലാണ്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ