രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടര ലക്ഷത്തിന് അടുത്ത്, ഒമൈക്രോണ്‍ 5,488

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്ത്. കഴിഞ്ഞ 2 മണിക്കൂറിനിടെ 2,47,417 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 11,17,531 പേരാണ് രാജ്യത്ത് രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.80 ശതമാനമാണ്.

മഹാരാഷ്ട്ര 46,723, ഡല്‍ഹി 27,561, പശ്ചിമ ബംഗാള്‍ 22,155, കര്‍ണാടക 21,390 എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗ ബാധിതര്‍. 380 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,85,035 ആയി ഉയര്‍ന്നു. 84,825 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 154.61 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.

രാജ്യത്ത് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 5,488 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. 1,367 കേസുകള്‍. രാജസ്ഥാന്‍ 792, ഡല്‍ഹി 549, കേരളം 486, കര്‍ണാടക 479, പശ്ചിമ ബംഗാള്‍ 294, ഉത്തര്‍ പ്രദേശ് 275 എന്നിങ്ങനെയാണ് ഒമൈക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്താനും പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി യോഗം ചേരും. വൈകിട്ട് നാലരയ്ക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഉണ്ടാകില്ല. സംസ്ഥാനതലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ