ബിജെപി നേതാവ് ഭാര്യയെയും മക്കളെയും വെടിയുതിര്‍ത്ത സംഭവം; കൂട്ടക്കൊല നടത്തിയത് ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന്

ബിജെപി നേതാവ് ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ സഹരാണ്‍പൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ബിജെപി എക്സിക്യൂട്ടീവ് അംഗമായ യോഗേഷ് രോഹിലാണ് ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്തത്.

സംഭവത്തില്‍ യോഗേഷ് രോഹിലിന്റെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളും കൊല്ലപ്പെട്ടു. ഇയാളുടെ ഭാര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സഹാറന്‍പൂര്‍ ജില്ലാ നിര്‍വാഹകസമിതി അംഗമാണ് യോഗേഷ് രോഹില്‍. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന യോഗേഷിന്റെ സംശയമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.

യോഗേഷ് രോഹിലിന്റെ രണ്ട് കുട്ടികളും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഭാര്യയെയും ഒരു കുട്ടിയെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതോടെയാണ് കുടുംബത്തെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

കൃത്യത്തിന് ശേഷം പ്രതി തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് ഗുരുതരമായി പരിക്കേറ്റ ഭാര്യയെയും കുട്ടിയെയും ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ ഭാര്യ നേഹ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യോഗേഷ് മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും പൊലീസ് പറയുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ