കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ലെന്ന് ഐസിഎംആർ

കോവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ. കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ലെന്നും സമ്പർക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരോ മുതിർന്ന പൗരന്മാരോ മാത്രം പരിശോധിച്ചാൽ മതിയെന്നും ഐസിഎംആർ പുതിയ മാർഗഗനിർദ്ദേശത്തിൽ പറയുന്നു.

രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികൾ, ഹോം ഐസൊലേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്ത രോഗികൾ, കൂടാതെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗികൾ, അന്തർ സംസ്ഥാന ആഭ്യന്തര യാത്രകൾ നടത്തുന്ന വ്യക്തികൾ എന്നിവരെ പരിശോധിക്കേണ്ടതില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.

ചുമ, പനി, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടൽ, ശ്വാസതടസ്സം, മറ്റ് ശ്വസന സംബന്ധമായ മറ്റു ലക്ഷണങ്ങൾ ഉള്ളവർ എല്ലാം പരിശോധന നടത്തണെമെന്ന് ഐസിഎംആർ അറിയിച്ചു.

കൂടാതെ, ഇന്ത്യൻ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ എത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശസ്ത്രക്രിയകളും പ്രസവങ്ങളും പോലെ ഉള്ള അടിയന്തര നടപടികൾക്കൊന്നും കോവിഡ് പരിശോധന നടത്തിയില്ല എന്ന കാരണത്താൽ കാലതാമസം വരുത്തരുതെന്നും ഐസിഎംആർ പറഞ്ഞു. പരിശോധനാ സൗകര്യമില്ലാത്തതിനാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യരുതെന്നും ഐസിഎംആർ പറയുന്നു.

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ഗർഭിണികൾ ഉൾപ്പെടെയുള്ള ശസ്ത്രക്രിയ/ശസ്ത്രക്രിയേതര നടപടിക്രമങ്ങൾക്ക് വിധേയരാകുന്ന രോഗികളെ രോഗലക്ഷണങ്ങളില്ലെങ്കിൽ നിർബന്ധിത പരിശോധനയ്ക്ക് വിധേയരാക്കരുതെന്നും ഐസിഎംആർ പറഞ്ഞു.

ജീനോം സീക്വൻസിങ് നടത്തുന്നത് നിരീക്ഷണ ആവശ്യങ്ങൾക്കായാണ്, ചികിത്സ ആവശ്യങ്ങൾക്കായി അത് ഏറ്റെടുക്കേണ്ടതില്ലെന്നും ഐസിഎംആർ പറഞ്ഞു. INSACOG (ഇന്ത്യൻ SARS-CoV-2 ജീനോമിക് സർവൈലൻസ് കൺസോർഷ്യം) ശിപാർശകൾ പ്രകാരം പോസിറ്റീവ് സാമ്പിളുകളുടെ ഒരു ഉപവിഭാഗത്തിൽ മാത്രമേ ജീനോം സീക്വൻസിങ് നടത്താവൂ എന്നും ഐസിഎംആർ കൂട്ടിച്ചേർക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ