ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം; പലസ്തീന്‍ രാഷ്ട്രത്തിനായി സിപിഎം നിലകൊള്ളും; പിന്തുണച്ച് പിബി

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. യുദ്ധക്കുറ്റങ്ങള്‍ക്കും വംശഹത്യയ്ക്കും എതിരെ നിലകൊള്ളണം. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നു. ഇസ്രയേലി ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കുകയും വെടിനിര്‍ത്തല്‍ നടപ്പിലാക്കുകയും വേണം. 2025 ഏപ്രിലില്‍ മാത്രം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമ, കര ആക്രമണങ്ങളില്‍ 2,037 പലസ്തീനികള്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം 200ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ 7 മുതല്‍ ആകെ 53,384 പലസ്തീന്‍കാരാണ് ഗാസയില്‍ ഇസ്രയേല്‍ വംശഹത്യയില്‍ കൊല്ലപ്പെട്ടത്. അതില്‍ 94 ശതമാനവും സാധാരണക്കാരാണ്. 51 ശതമാനം കുട്ടികളും 16 ശതമാനം സ്ത്രീകളും 8 ശതമാനം വയോധികരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

മാനുഷിക സഹായമെത്തിക്കുന്ന ട്രക്കുകളുടെ പ്രവേശനം രണ്ട് മാസത്തിലേറെയായി നിഷേധിച്ചതിന് ശേഷം നാമമാത്രമായ സഹായങ്ങള്‍ മാത്രം ഗാസയിലേക്ക് പ്രവേശിക്കാനാണ് ഇസ്രയേല്‍ ഇപ്പോള്‍ അനുവദിച്ചത്. കടുത്ത പട്ടിണിയിലാണ് ഗാസയെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ പിന്തുണയോടെ ഗാസ മുനമ്പ് പൂര്‍ണമായി അധീനതയിലാക്കുന്നതിനെപ്പറ്റിയാണ് ഇസ്രയേല്‍ സംസാരിക്കുന്നത്.

പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുന്നതായും 1967 ന് മുമ്പുള്ള അതിര്‍ത്തികളും കിഴക്കന്‍ ജറുസലേം തലസ്ഥാനവുമായുള്ള ഒരു പലസ്തീന്‍ രാഷ്ട്രം എന്ന ന്യായമായ ആവശ്യത്തിനൊപ്പം നില്‍ക്കുന്നതായും സിപിഐ എം പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ