രാജ്യം പരിവര്‍ത്തനത്തിന്റെ പാതയില്‍; രാമക്ഷേത്ര ഉദ്ഘാടനം രാജ്യത്തിന്റെ അഭിമാന നിമിഷമെന്ന് രാഷ്ട്രപതി

അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടനം രാജ്യത്തിന്റെ അഭിമാന നിമിഷമെന്ന് റിപ്പബ്ലിക്ദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ഇന്ത്യ സാക്ഷ്യം വഹിച്ച ചരിത്ര മുഹൂര്‍ത്തമാണ്. സാംസ്‌കാരിക പൈതൃകങ്ങളെ വീണ്ടെടുക്കാന്‍ രാജ്യം നടത്തുന്ന ശ്രമങ്ങളിലെ നാഴികക്കല്ലായി ഭാവി ചരിത്രകാരന്മാര്‍ രാമക്ഷേത്ര ഉദ്ഘാടനത്തെ വാഴ്ത്തുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തെ മാത്രമല്ല ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ അവര്‍ക്കുള്ള വിശ്വാസത്തെ കൂടി ഉറപ്പിക്കുന്നതായിരുന്നു അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ. രാജ്യം പരിവര്‍ത്തനത്തിന്റെ പാതയിലാണ്. രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാ പൗരന്മാരും പ്രയത്‌നിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യം നൂറാം വര്‍ഷത്തില്‍ ഇന്ത്യയെ വികസിത രാജ്യമാക്കണം. പാശ്ചാത്യ ജനാധിപത്യ സങ്കല്‍പ്പങ്ങളേക്കാള്‍ പുരാതനമാണ് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍. അമൃത് കാല്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. നാരി ശക്തി വന്ദന്‍ അധീനിയം സ്ത്രീ ശാക്തീകരണത്തിനുള്ള വിപ്ലവകരമായ പദ്ധതിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദ്രൗപദി മുര്‍മു വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ