ചരിത്രപ്രസിദ്ധമായ മാറു മറയ്ക്കല്‍ സമരം എന്‍.സി.ആര്‍.ടി പുസ്തകത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നീക്കി

കേരളത്തിലെ ചരിത്രപ്രസിദ്ധമായ മാറു മറയ്ക്ക ല്‍ സമരം എന്‍.സി.ആര്‍.ടി പുസ്തകത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നീക്കി. എന്‍.സി.ആര്‍.ടി പുസ്തകത്തിലെ ഇതുമായി ബന്ധപ്പെട്ട മൂന്ന് പാഠങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഒമ്പതാം ക്ലാസിലെ ഇന്ത്യ ആന്‍ഡ് കണ്ടമ്പററി വേള്‍ഡിലെ 70-ഓളം പേജുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നീക്കിയത്.

വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണിതെന്നാണ് ഔദ്യോഗിക ഭാഷ്യം. അടുത്ത അധ്യയന വര്‍ഷത്തില്‍ ഈ പുസ്തകം ഉപയോഗിച്ച് തുടങ്ങും.

വസ്ത്രധാരണം; ഒരു സാമൂഹ്യ ചരിത്രം എന്ന പാഠത്തില്‍ ഇന്ത്യയിലേയും ബ്രിട്ടനിലേയും വസ്ത്രധാരണം അവയ്ക്ക് നിദാനമായ സാമൂഹിക മാറ്റങ്ങളുമാണ് പ്രതിപാദിക്കുന്നത്. തിരുവിതാംകൂറില്‍ ചാന്നാര്‍ വിഭാഗത്തിലെ സ്ത്രീകളെ 1822 മേയില്‍ മാറു മറച്ചതിന്റെ പേരില്‍ പരസ്യമായി നായര്‍ സമുദായ അംഗങ്ങള്‍ ആക്രമിച്ചു. ഇതോടെ വര്‍ഷങ്ങളായി വസ്ത്രധാരണത്തിന്റെ പേരില്‍ നിലനിന്നിരുന്ന പല സംഘര്‍ഷങ്ങളും പൊട്ടിപ്പുറപ്പെട്ടതായി പാഠത്തില്‍ വ്യക്തമാക്കുന്നു.

2016 ലെ സര്‍ക്കുലറില്‍ “ജാതി സംഘര്‍ഷവും  വസ്ത്രധാരണവും” എന്ന പാഠത്തില്‍ നിന്നും ചോദ്യങ്ങള്‍ പാടില്ല. ഇവ പഠിപ്പിക്കുന്നതിനെയും വിലക്കിയും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പുതിയ ഉത്തരവ് പ്രകാരം പാഠം തന്നെ പുസ്തകത്തില്‍ നിന്നും ഒഴിവാക്കും.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ