പിറന്നാള്‍ കേക്ക് വാങ്ങി വരാന്‍ വൈകി; ഭാര്യയെയും മകനെയും കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

പിറന്നാള്‍ കേക്ക് വാങ്ങി വരാന്‍ വൈകിയതിന് ഭാര്യയെയും മകനെയും കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. മുംബൈ സകിനക സ്വദേശി രാജേന്ദ്ര ഷിന്‍ഡെയാണ് പിടിയിലായത്. ഭാര്യയെയും മകനെയും ആക്രമിച്ച ശേഷം ലത്തൂരിലേക്ക് കടക്കുകയായിരുന്നു പ്രതി. ഒളിവില്‍ പോയ പ്രതിയെ ലത്തൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

രാജേന്ദ്ര ഷിന്‍ഡെയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഇയാള്‍ ഭാര്യയോട് പിറന്നാള്‍ കേക്ക് വാങ്ങി വരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യ കേക്കുമായി എത്താന്‍ വൈകിയത് പ്രതിയെ പ്രകോപിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇയാള്‍ ഭാര്യയുമായി വഴക്കിട്ടു. തര്‍ക്കത്തിനിടെ പാചകത്തിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ഭാര്യയെ ആക്രമിച്ചു.

ഭാര്യയുടെ കയ്യില്‍ പ്രതി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതുകണ്ട് തടയാനെത്തിയ മകനും രാജേന്ദ്രന്റെ ആക്രമണത്തില്‍ പരിക്കേറ്റു. മകനെ പ്രതി വയറ്റില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

രാജേന്ദ്രന്റെ ഭാര്യയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്‌തെങ്കിലും മകന്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതിയ്‌ക്കെതിരെ കേസെടുത്തത്. അന്വേഷണത്തിനിടെ ഇയാളെ ലാത്തൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest Stories

ഷെഡ്യൂൾ പൂർത്തിയാക്കി മോഹൻലാൽ; അപ്ഡേറ്റ് പുറത്തു വിട്ട് 'പേട്രിയറ്റ്'

'എനിക്ക് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹമുണ്ട്'; ടീം ഇന്ത്യയുമായുള്ള ഭാവി പദ്ധതികൾ വെളിപ്പെടുത്തി സൂപ്പർ താരം

'ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, സംസ്കാരം മറന്നാൽ നമ്മൾ തന്നെ ഇല്ലാതാവും'; വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഗവർണർ

മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

'വീണ ജോർജ് അവസരത്തിനൊത്ത പക്വത കാട്ടിയില്ല'; നിലവിലെ വിവാദങ്ങളിൽ മന്ത്രി രാജി വെക്കേണ്ടതില്ലെന്ന് ലത്തീൻ സഭ

IND VS ENG: മോനെ ഗില്ലേ, ആ ഒരു കാര്യത്തിൽ നീ കാണിക്കുന്നത് കള്ളത്തരമാണ്, അത് നടക്കില്ല: ജോ റൂട്ട്

IND VS ENG: നീയൊക്കെ സമനിലയ്ക്ക് വേണ്ടിയാണോ കളിക്കുന്നെ എന്ന് ഡക്കറ്റ്; താരത്തിന് മാസ്സ് മറുപടി നൽകി റിഷഭ് പന്ത്

IND VS ENG: നിനക്കെന്താടാ ചെക്കാ ഞങ്ങളെ പേടിയാണോ; ഇംഗ്ലണ്ടിനെ ട്രോളി ശുഭ്മാൻ ഗിൽ; സംഭവം ഇങ്ങനെ

IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ