കട്ടിയേറിയതും വ്യത്യസ്തമായതുമായ ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചയാകാറുള്ള കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ട്വീറ്റിലെ അക്ഷരത്തെറ്റിനെ പരിഹസിച്ച് കേന്ദ്രമന്ത്രി. കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവാലെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയത്. കേന്ദ്ര ബജറ്റ് പ്രസംഗത്തെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് അക്ഷരത്തെറ്റുണ്ടായത്.
പ്രിയപ്പെട്ട ശശി തരൂര്‍, അനാവശ്യ വാദങ്ങള്‍ ഉയര്‍ത്തുമ്പോഴും പ്രസ്താവനകള്‍ നടത്തുമ്പോഴും തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവിമാണ്. ബൈജെറ്റ് അല്ല ബജറ്റ്. അതുപോലെ റെലി അല്ല റിപ്ലെ. സാരമില്ല, ഞങ്ങള്‍ക്കത് മനസിലാകും എന്ന് പറഞ്ഞു കൊണ്ടായിരുന്നു രാംദാസ് അത്താവാലെയുടെ ട്വീറ്റ്.
ബജറ്റ് ചര്‍ച്ചയ്ക്ക് ഏകദേശം രണ്ട് മണിക്കൂര്‍ മറുപടി. സമ്പദ്വ്യവസ്ഥയെയും ബജറ്റിനെയും കുറിച്ചുള്ള ധനമന്ത്രി നിര്‍മല സീതാരാമന്റെ അവകാശവാദങ്ങള്‍ ട്രഷറി ബെഞ്ചുകള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയില്ല എന്ന് മന്ത്രി രാംദാസ് അത്താവാലെയുടെ മുഖത്തെ അമ്പരപ്പും അവിശ്വസനീയ ഭാവവും വ്യക്തമാക്കുന്നു എന്നതായിരുന്നു തരൂരിന്റെ ട്വീറ്റ്. ഈ ട്വീറ്റിലാണ് അക്ഷരത്തെറ്റുള്ളത്. തുടര്‍ന്ന് അശ്രദ്ധമായ ടൈപ്പിംഗ് മോശമായ ഇംഗ്ലീഷിനെക്കാള്‍ പാപമാണ് എന്ന് തരൂര്‍ മറുപടിയും നല്‍കി.