ജീവനോടെ എത്താൻ സാധിച്ചതിൽ മുഖ്യമന്ത്രിക്ക് നന്ദി: സുരക്ഷാവീഴ്ചയിൽ പ്രതികരിച്ച് മോദി

തന്റെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച ഉണ്ടായ സംഭവത്തിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭട്ടിൻഡ വിമാനത്താവളം വരെ എനിക്ക് ജീവനോടെ എത്താൻ സാധിച്ചതിൽ നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി പറയുക എന്ന് പ്രധാനമന്ത്രി മോദി ഉദ്യോഗസ്ഥരോട് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകുന്നതിന് ഇടയിലാണ് സുരക്ഷാവീഴ്ച. സ്മാരകത്തിലേക്ക് പോകുന്നതിനിടെ പ്രതിഷേധവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. 20 മിനിറ്റോളം നേരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈഓവറില്‍ കുടുങ്ങി കിടന്നു. രക്ത സാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പ്രതിഷേധം.

വൻ സുരക്ഷാ വീഴ്ചയ്ക്ക് പഞ്ചാബ് സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പഞ്ചാബ് സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ഫ്‌ളൈഓവർ സംഭവം പഞ്ചാബ് പോലീസും റോഡ് ഉപരോധിച്ച പ്രതിഷേധക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

Latest Stories

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്

'വിപണി ഇടപെടൽ പ്രവർത്തനങ്ങൾ'; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

സമാധാനത്തിന്റെ നോബല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ചുവന്ന 'മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' തൊപ്പി; സിറ്റുവേഷന്‍ റൂമില്‍ ഇറാനെ ആക്രമിക്കുന്നത് തത്സമയം കണ്ട് ട്രംപ്

'പ്രണയം ഒരിക്കലും മെനുവിൽ ഉണ്ടായിരുന്നില്ല...'; റൊമാന്റിക് സിനിമയുമായി സംഗീതും മമിതയും

സണ്‍ ടിവിയില്‍ തമ്മിലടി; ദയാനിധിയും കലാനിധിയും ചേരിതിരിഞ്ഞു; മാരന്‍ കുടുംബത്തിലെ സ്വത്ത് തര്‍ക്കം പുറത്തേക്ക്; വക്കീല്‍ നോട്ടീസുമായി ദയാനിധി; ഡിഎംകെയ്ക്കും ഭീഷണി

IND VS ENG: ബുംറയെ കുറിച്ചുളള എന്റെ എറ്റവും വലിയ ആശങ്ക അതാണ്, സഹതാരങ്ങൾ ഇനിയെങ്കിലും അത് ചെയ്തില്ലെങ്കിൽ അവന് പണി കിട്ടും, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല, മന്ത്രിയാണ്'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രന്‍

പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് 'ജനനായകൻ' ടീസർ !

IND VS ENG: ഇം​​ഗ്ലണ്ടിന്റെ പ്രധാന താരങ്ങളെ തീർത്ത ബുംറയ്ക്ക് ചരിത്രനേട്ടം, മറികടന്നത് ഈ സൂപ്പർ താരത്തെ, സ്റ്റാർ പേസർക്ക് മുന്നിൽ‌ വിറച്ച് ഇം​ഗ്ലീഷ് ബാറ്റർമാർ