തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്, സംസ്ഥാനത്ത് കനത്ത സുരക്ഷ

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങി ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ മികച്ച പോളിങ്ങാണ് റിപ്പോർട്ട് ചെയ്യുന്നത്. രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 10 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിആർഎസ് നേതാവ് കെ കവിത, എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി, ജനസേന നേതാവ് പവൻ കല്യാൺ തുടങ്ങിയവർ രാവിലെ തന്നെ വോട്ടുചെയ്തു.

സംസ്ഥാനത്തെ119 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വൻ സുരക്ഷയാണ് സംസ്ഥാനത്ത്‌ ഒരുക്കിയിട്ടുള്ളത്. 2.5 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ചുമതലകളിൽ ഏർപ്പെടുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വികാസ് രാജ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 77,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

നിലവിലെ മുഖ്യമന്ത്രിയും ബിആര്‍എസ് സ്ഥാപകനുമായ കെ ചന്ദ്രശേഖര്‍ റാവു രണ്ട് സീറ്റുകളിലാണ് മത്സരിക്കുന്നത്. ഗജ്വെല്‍, കാമറെഡ്ഡി എന്നിവടങ്ങളിലാണ് കെസിആര്‍ മത്സരിക്കുന്നത്.

2018ലെ തിരഞ്ഞെടുപ്പില്‍ ഗജ്വേലില്‍ 58,000 വോട്ടുകള്‍ക്കാണ് കെസിആര്‍ വിജയിച്ചത്. ഗജ്വേലിയില്‍ ബിജെപി നേതാവ് എടേല രാജേന്ദറിനെതിരെയും കാമറെഡ്ഡിയില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന്‍ രേവന്ത് റെഡ്ഡിക്കെതിരെയുമാണ് കെസിആറിന്റെ പോരാട്ടം. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.

Latest Stories

'പക്വതയോടെ പാര്‍ട്ടിയേയും മുന്നണിയേയും നയിച്ച വ്യക്തിത്വമെന്ന് രമേശ് ചെന്നിത്തല, നല്ല സുഹൃത്തിനെ നഷ്ടമായെന്ന് എ കെ ആന്റണി, പിതൃതുല്യനായ നേതാവെന്ന് വി ഡി സതീശൻ'; പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുസ്മരിച്ച് നേതാക്കൾ

സതീശന്റെ ചോരയ്ക്ക് വേണ്ടി വെട്ടുകിളി കൂട്ടത്തെ ഇറക്കി വിടുന്നതാര്?

സാമൂഹിക സംരംഭകര്‍ക്ക് കൈത്താങ്ങായി ഐ.ഐ.ടി. പാലക്കാടും ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും; ഒന്നിച്ചു ചേര്‍ന്നുള്ള പുതിയ പദ്ധതിയ്ക്കായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു

'തമിഴ് സിനിമയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചത് കമൽ ഹാസൻ നൽകിയ പിന്തുണയും പ്രശംസയും, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ആ സിനിമ'; ഉർവശി

കോണ്‍ഗ്രസിന്റെ സൈബറിടങ്ങളിലെ ചരടുവലിക്കാര്‍!; സതീശന്റെ ചോരയ്ക്ക് വേണ്ടി വെട്ടുകിളി കൂട്ടത്തെ ഇറക്കി വിടുന്നതാര്?

മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

'6 പേർക്ക് പുതുജീവൻ'; ഐസക്കിന്റെ ഹൃദയം കൊച്ചിയിലെത്തി, ശസ്ത്രക്രിയ നിർണായകം

രാജകൊട്ടാരങ്ങളും പാർലമെന്റും നിന്ന് കത്തി, കമ്മ്യൂണിസ്റ്റ് ഭരണത്തെ നിഷ്പ്രഭമാക്കി ജെൻ സി; നേപ്പാളിൽ ഇനി എന്ത്?

'എംപിമാരെ കൂറുമാറ്റാൻ 20 കോടി വരെ ബിജെപി ചിലവഴിച്ചു'; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തിട്ടില്ലെന്ന് ടിഎംസി

'അക്ഷയ കേന്ദ്രം ബിസിനസ് സെന്‍ററല്ല, സേവന കേന്ദ്രം'; സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി