തേജ് ബഹാദൂറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ നടപടി: തിരഞ്ഞെടുപ്പു കമ്മീഷനോട് കാരണം ആരാഞ്ഞ് സുപ്രീം കോടതി

വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാനിറങ്ങിയ മുന്‍ സൈനികന്‍ തേജ് ബഹാദൂര്‍ യാദവിന്റെ നോമിനേഷന്‍ തള്ളിയതിന്റെ കാരണമാരാഞ്ഞ് സുപ്രീം കോടതി. നാളെത്തന്നെ പ്രതികരണം അറിയിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സൈനികര്‍ക്ക് മോശം ഭക്ഷണം വിളമ്പുന്നതിനെ കുറിച്ചുള്ള വിഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ തേജ് ബഹാദൂറിനെ പട്ടാളത്തില്‍ നിന്നും പുറത്താക്കിയിരുന്നു. അതുകൊണ്ടു തന്നെ സൈന്യത്തിന്റെ പേരില്‍ വോട്ടു തേടുന്ന നരേന്ദ്രമോദിക്കെതിരെ തേജ് ബഹാദൂറിനെ എസ്പി സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. അഴിമതിയും ഭരണകൂടത്തോട് കൂറില്ലായ്മയും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട ബഹാദൂറിനെ മത്സരിപ്പിക്കാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

എന്നാല്‍ അങ്ങിനെ ഒരു നിയമമില്ലെന്നു പറഞ്ഞ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. തന്നോട് കൂടുതല്‍ രേഖകള്‍ എത്തിക്കണമെന്ന് അവസാന നിമിഷത്തിലാണ് കമ്മീഷന്‍ ആവശ്യപ്പെട്ടതെന്നും ഇത് നോമിനേഷന്‍ തള്ളാനായി മനഃപൂര്‍വ്വം ചെയ്തതാണെന്നും തേജ് ബഹാദൂര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ അച്ചടക്കരാഹിത്യത്തിനാണ് തന്നെ പിരിച്ചു വിടുന്നതെന്ന് കമ്മീഷന് സമര്‍പ്പിച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ വ്യക്തമായി പറയുന്നുണ്ടെന്ന് യാദവ് ചൂണ്ടിക്കാട്ടുന്നു. അഴിമതിയെ കുറിച്ച് യാതൊന്നും നോട്ടീസില്‍  പറയുന്നില്ല എന്നിരിക്കെ അതിന്റെ പേരില്‍ നോമിനേഷന്‍ തള്ളാന്‍ കമ്മീഷന് സാധിക്കില്ലെന്നാണ് തേജ് ബഹാദൂര്‍ പറയുന്നത്. ഭരണകൂടത്തോട് കൂറ് കാണിച്ചില്ലെന്നും പിരിച്ചുവിടല്‍ നോട്ടീസില്‍ പറയുന്നില്ല. ഇക്കാരണങ്ങളാല്‍ തന്നെ 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 9ന്റെ പരിധിയില്‍ തന്റെ കേസ് വരുന്നില്ലെന്നും കമ്മീഷന്റെ വാദം തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ