'എല്ലാ പ്രശ്നങ്ങൾക്കും കാരണം തേജസ്വിയുടെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭ എംപിയുമായ സഞ്ജയ്‌ യാദവ്'; ലാലുപ്രസാദ് യാദവിൻ്റെ രണ്ട് പെൺമക്കൾ കൂടി വീട്‌വിട്ടു

ബിഹാറിലെ കനത്ത തോൽവിക്ക് പിന്നാലെ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിൻ്റെ വീട്ടിൽ കുടംബകലഹം തുടരുന്നു. ലാലു പ്രസാദിൻറെ രണ്ട് പെൺമക്കൾ കൂടി വീട്‌വിട്ടു. നേരത്തെ വീടുവിട്ട മകൾ രോഹിണി ആര്യ ഉന്നയിച്ച വിഷയങ്ങൾ ശരിയെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റുമക്കളായ ചന്ദയും രാജലക്ഷ്മിയും രാഗിണിയും വീട് വിട്ടത്.

ലാലുപ്രസാദ് യാദവിൻ്റെ മകനും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ വിമർശിച്ചാണ് മൂവരും വീട്ടിൽ നിന്ന് മാറിയത്. എല്ലാ പ്രശ്നങ്ങൾക്കും കാരണം തേജസ്വിയുടെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭ എംപിയുമായ സഞ്ജയ്‌ യാദവ് ആണെന്നാണ് മൂവരും പറയുന്നത്. അതേസമയം, ആരോപണത്തിനോട് തേജസ്വി യാദവ് ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ ലാലുവിന്റെ മറ്റൊരു മകൻ ആയ തേജ് പ്രതാപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം, ബിഹാറിലെ കനത്ത പരാജയം വിലയിരുത്താനുള്ള ആർജെഡി യോഗം ഇന്ന് നടക്കും. പാട്നയിലെ തേജസ്വി യാദവിന്റെ വസതിയിൽ ആണ് യോഗം. 143 സീറ്റിൽ മത്സരിച്ച ആർജെഡിക്ക് കേവലം 25 സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. കോൺഗ്രസിനെ പോലെ വോട്ട് ചോരി ആണ് പരാജയ കാരണമെന്ന് ആർജെഡി ഇതുവരെ പറഞ്ഞിട്ടില്ല. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ പോലും വോട്ട് ചോരി വിഷയം ആർജെഡി ഉയർത്തിയതുമില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ