സ്‌കൂളിൽ തമിഴ് സംസാരിച്ചു, അഞ്ചാം ക്ലാസുകാരന്റെ ചെവി വലിച്ചു കീറി അധ്യാപിക

ക്ലാസിൽ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയെ ശാരീരികമായി ഉപദ്രവിച്ച് അധ്യാപിക. മറ്റൊരു കുട്ടിയോട് വിദ്യാർഥി തമിഴിൽ സംസാരിക്കുന്നത് കണ്ട അധ്യാപിക കുട്ടിയുടെ ചെവി വലിച്ചു കീറി. ചെന്നൈ റോയപുരം മാൻഫോർഡ് പബ്ലിക് സ്‌കൂളിലാണ് സംഭവം. അധ്യാപികയ്‌ക്കെതിരെ ഐപിസി 341, 323 പ്രകാരം പൊലീസ് കേസെടുത്തു.

നായഗി എന്ന ടീച്ചറാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് വിവരം. ഇവർ കുട്ടിയുടെ ചെവി പിടിച്ച് വലിക്കുകയായിരുന്നു. മാതാപിതാക്കൾ കുട്ടിയെ കാണുമ്പോൾ കുട്ടിയുടെ ചെവി തൊലിയിൽ നിന്ന് രണ്ട് ഇഞ്ചോളം വേർപെട്ട നിലയിലായിരുന്നു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിയിലൂടെ കുട്ടിയുടെ ചെവി തുന്നിച്ചേർത്തു.

ജനുവരി 23നായിരുന്നു സംഭവം. കുട്ടി കളിക്കുമ്പോൾ വീണ് പരിക്കു പറ്റിയെന്നാണ് സ്‌കൂൾ അധികൃതർ ഇവരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഇവർ ആശുപത്രിയിലെത്തിയപ്പോൾ അത്യാസന്ന നിലയിൽ കുട്ടിയെ കാണുകയായിരുന്നു. പിന്നാലെ ഇവർ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പിന്നീട് കുട്ടി പറയുമ്പോഴാണ് അധ്യാപികയുടെ ക്രൂരത മാതാപിതാക്കൾ അറിയുന്നത്. തുടർന്ന് സ്‌കൂളിൽ ചോദിക്കാൻ ചെന്ന ഇവരും സ്‌കൂൾ അധികൃതരും തമ്മിൽ തർക്കമുണ്ടായി.

കുട്ടിയുടെ അമ്മ ഗുഗന്യ, കുറ്റാരോപിതയായ അധ്യാപികയെ മർദിച്ചതായാണ് ഇവർ ആരോപിക്കുന്നത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു പേരുടെ ഭാഗത്ത് നിന്നും നിലവിൽ റോയപുരം പൊലീസിൽ പരാതിയെത്തിയിട്ടുണ്ട്. എന്നാൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെയുള്ള പരാതിയിൽ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.

Latest Stories

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ

അയാൾ വരുന്നു പുതിയ ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും, ഇന്ത്യൻ പരിശീലകനാകാൻ ഇതിഹാസത്തെ സമീപിച്ച് ബിസിസിഐ; ഒരൊറ്റ എസ് നാളെ ചരിത്രമാകും

ആരാണ് ജീവിതത്തിലെ ആ 'സ്‌പെഷ്യല്‍ വ്യക്തി'? ഉത്തരം നല്‍കി പ്രഭാസ്; ചര്‍ച്ചയായി പുതിയ പോസ്റ്റ്

വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി കേരളത്തില്‍;  സ്വീകരിക്കാന്‍ ഉന്നത ദ്യോഗസ്ഥരെത്തിയില്ല; ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി

ഹോട്ട് പ്രേതങ്ങളും ഹിറ്റ് കോമഡിയും, കോളിവുഡിന്റെ സീന്‍ മാറ്റി 'അരണ്‍മനൈ 4'; 100 കോടിയിലേക്ക് കുതിച്ച് ചിത്രം, ഇതുവരെയുള്ള കളക്ഷന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം; പിന്നില്‍ സംഘപരിവാര്‍ ശക്തികളെന്ന് കോണ്‍ഗ്രസ്