കേരളവും ബംഗാളും തുണച്ചില്ല; ഇടതിന്റെ മാനം കാക്കാന്‍ തമിഴകം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്ലാ സീറ്റുകളിലും യുഡിഎഫ് മുന്നേറ്റം തുടരുന്നതായി വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ഞെട്ടിയിരിക്കുകയാണ് എല്‍ ഡി എഫ് കേന്ദ്രങ്ങള്‍. 18 സീറ്റുകളില്‍ കേരളത്തില്‍ വിജയം ഉറപ്പെന്നാണ് അന്തിമ കണക്കെടുപ്പില്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഏതാണ്ട് എല്ലാ സീറ്റുകളും യുഡിഎഫിന് ലഭിക്കുമെന്ന നിലയിലാണ് ലീഡ് നില.

അതേസമയം പാര്‍ട്ടി പതിറ്റാണ്ടുകള്‍ ഭരിച്ച ബംഗാളില്‍ സിപിഎം ഏതാണ്ട് സംപൂജ്യരായ അവസ്ഥയാണ്. ഒരു സീറ്റില്‍ പോലും ലീഡില്ലാത്ത സംസ്ഥാനത്ത് ബിജെപിയ്ക്ക് ആദ്യമായി 15 സിറ്റുകളില്‍ ലീഡുണ്ട്. തമിഴ്‌നാട്ടില്‍ മാത്രമാണ് ഇടത് പാര്‍ട്ടികള്‍ക്ക ആശ്വാസവാര്‍ത്തയുള്ളത്. ഡി എം കെ മുന്നണിയുടെ ഭാഗമായി മത്സരിച്ച ഇടത് പാര്‍ട്ടികള്‍ക്ക് നാല് സീറ്റുകളില്‍ മുന്‍ തുക്കമുണ്ട്.

മധുര, കോയമ്പത്തൂര്‍, നാഗപ്പട്ടണം, തിരുപ്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇടതുപാര്‍ട്ടികള്‍ക്ക് മുന്‍തൂക്കമുള്ളത്. ഇതില്‍ ആദ്യ രണ്ട് സീറ്റില്‍ സി പി എം- ഉം അവസാനത്തേതില്‍ സി പി ഐ- യുമാണ്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം