ജി 20 യ്ക്ക് എത്തിയ ചൈനീസ് സംഘത്തിന്റെ ബാഗിൽ ദുരൂഹത, സ്വകാര്യ ഇന്റർനെറ്റ് ആവശ്യപ്പെട്ടു, ഡൽഹിയിലെ ഹോട്ടലിൽ 12 മണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾ

ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യയിൽ എത്തിയ ചൈനീസ് പ്രതിനിധികൾ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിൽ 12 മണിക്കൂർ നീളുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയെന്ന് റിപ്പോർട്ട്. ചൈനീസ് പ്രതിനിധികൾ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ബാഗിനെ സംബന്ധിച്ചായിരുന്നു ആദ്യത്തെ ദുരൂഹത. ഇതിനൊപ്പം പ്രതിനിധികൾ ഹോട്ടൽ ജീവനക്കാരോട് സ്വകാര്യ ഇന്റർനെറ്റ് ആവശ്യപ്പെട്ടതും ജീവനക്കാരിൽ സംശയം ജനിപ്പിച്ചു.

ഡൽഹിയിലെ താജ് പാലസ് ഹോട്ടലിലായിരുന്നു ചൈനീസ് പ്രതിനിധികളുടെ താമസം ക്രമീകരിച്ചിരുന്നത്. പ്രതിനിധികൾ ഇന്ത്യയിലേക്ക് വന്നപ്പോൾ കൊണ്ടുവന്ന ബാഗിൽ സംശയാസ്പദമായ എന്തോ ഹോട്ടലിലെ ഒരു ജീവനക്കാരൻ കണ്ടെതിനെ തുടർന്നാണ് സംഭവങ്ങൾക്ക് തുടക്കമായത്. ജീവനക്കാർക്ക് സംശയം തോന്നിയെങ്കിലും നയതന്ത്ര ബാഗേജുകളുടെ വിഭാഗത്തിൽ പെടുന്നതിനാൽ ഹോട്ടൽ ജീവനക്കാർക്ക് ഇവ പരിശോധിക്കാന്‍ സാധിച്ചില്ല.

ബാഗിനുള്ളിൽ എന്താണെന്ന് അറിയാനായി ഹോട്ടൽ അധികൃതർ ബാഗ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ചൈനീസ് സംഘം ഇതിനെ എതിർത്തു. എന്നാൽ ഇതിനെ ഇന്ത്യൻ സുരക്ഷാ സംഘം അംഗീകരിച്ചില്ല. തുടർന്ന് 12 മണിക്കൂറുകൾക്ക് ശേഷം ബാഗ് ചൈനീസ് എംബസിയിലേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വകാര്യ ഇന്റർനെറ്റ് ആവശ്യവും ഹോട്ടൽ അധികൃതർ നിരസിച്ചു.

വിവാദത്തിലായ ബാഗ് എംബസിയിലേക്ക് മാറ്റിയതോടെ എന്താണ് ബാഗിലുണ്ടായിരുന്നതെന്ന് സംബന്ധിച്ച് ഇപ്പോഴും ദുരൂഹത ഏറുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിഷയം വിവാദമായതോടെ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രംഗത്തെത്തി. ഓരോ രാജ്യത്തിനും തങ്ങളെ ഏത് തലത്തിൽ പ്രതിനിധീകരിക്കണമെന്ന് അവർക്ക് സ്വയം തീരുമാനിക്കാമെന്നതിനാൽ ഇപ്പോഴുണ്ടായ നീക്കങ്ങളെ നിസ്സാരമായി കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. രാജ്യം എന്ത് നിലപാട് സ്വീകരിച്ചു എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ് എത്തിയിരുന്നില്ല. പകരം ലീ ക്വിയാങ്ങിനെയാണ് അദ്ദേഹം അയച്ചിരുന്നത്. അതേസമയം, ജി20 ഉച്ചകോടിയിൽ ഇന്ത്യയുടെ സംയുക്ത പ്രസ്താവന ലോകത്തിന് നല്ല സൂചനയാണ് നൽകുന്നതെന്ന് ഉച്ചകോടിയ്ക്ക് ശേഷം ചൈന പ്രതികരിച്ചിരുന്നു.

Latest Stories

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി