മന്ത്രവാദമാണെന്ന് സംശയം; യു.പിയില്‍ മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു. ഖുഷി നഗറിലാണ് സംഭവം. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. വിഷം കലര്‍ന്ന മിഠായിയാണ് കുട്ടികള്‍ കഴിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

വീടിന് മുന്നില്‍ ആരോ കൊണ്ടുവെച്ച മിഠായി കുട്ടികള്‍ എടുത്ത് കഴിക്കുകയായിരുന്നു. മിഠായിക്കൊപ്പം നാണയത്തുട്ടുകളും കണ്ടെത്തിയതായി വീട്ടുകാര്‍ പറയുന്നു. മിഠയി കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭക്ഷ്യസുരക്ഷാവകുപ്പും ഫോറന്‍സിക് വിദഗ്ധരും സംഭവത്തില്‍ പരിശോധന നടത്തി.

മരിച്ചവരില്‍ മൂന്ന് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. കുടുംബത്തിന് വേണ്ട സഹായങ്ങള്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംഭവത്തിന് പിന്നില്‍ മന്ത്രവാദമാണോയെന്ന് സംശയിക്കുന്നതായി ഖുഷി നഗര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ