'അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം'; മൃഗസ്‌നേഹികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി

അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് സുപ്രീം കോടതി. രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സുപ്രധാനമായ നിർദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. തെരുവുനായകൾക്കെതിരെ നടപടിയെടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽണം. സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായകളെ നീക്കാനും സുപ്രീം കോടതി നിർദേശിച്ചു.

പ്രകടമായും അപകടകാരികളും ആക്രമണാത്മക സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഉത്തരവ്. ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവുനായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുതെന്ന മുൻ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു.

ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണ് പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം. ഏതെങ്കിലും ഒരു ജീവിയെ പേടിച്ച് സഞ്ചാരസ്വാതന്ത്ര്യം ഹനിക്കാനാകില്ല. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകൾക്കെതിരെ നടപടിയെടുക്കണം. സർക്കാരുകൾക്ക് മൂകസാക്ഷിയായി ഇരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Latest Stories

'ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും, തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും'; കെ മുരളീധരൻ

മുപ്പതിന്റെ നിറവില്‍ ചാവറ മാട്രിമോണി; കരുതലായി 'ചാവറ കെയര്‍' പദ്ധതിക്ക് തുടക്കം

മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നത്; ജനങ്ങളിൽ നിന്ന് അകലാനും സാധ്യതയുണ്ട് : ചാണ്ടി ഉമ്മൻ

'അവനും ഒരു ജീവിയല്ലേ... ഭൂമിയുടെ അവകാശിയല്ലേ, എന്തെങ്കിലും കാണിച്ചു ജീവിക്കട്ടേ'; അലിൻ ജോസ് പെരേര ഒറ്റക്ക് വഴിവെട്ടി വന്നവനെന്ന് ടിനി ടോം

'ആശമാരെ ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ല, സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്'; ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹമെന്ന് കെ കെ ശൈലജ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: എസ്‌ഐടി രൂപീകരിക്കാനുള്ള ശുപാർശ ഡിജിപി ആഭ്യന്തര വകുപ്പിന് കൈമാറി

മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനം; 10 വർഷത്തിന് ശേഷം തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു

പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന തന്നെ; കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്

കുതിച്ച് സ്വർണവില; പവന് ഒറ്റയടിക്ക് 600 രൂപ വർധിച്ചു; ഇന്നത്തെ നിരക്ക് അറിയാം

'ഓരോരുത്തർക്കും ഓരോ ശൈലി, സിപിഐഎമ്മിന്റെ സീറ്റ് കുറവും നായനാർ ശൈലിയും തമ്മിൽ ബന്ധമില്ല'; പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് കെ കെ ശൈലജ