ഇഡിയുടെ വേട്ടയാടല്‍ കോടതി ചവറ്റുകുട്ടയിലാക്കുമ്പോള്‍; ഡികെയ്ക്ക് എതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് തള്ളി സുപ്രീം കോടതി

കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരായ ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീം കോടതി തള്ളി. നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് കോടതിയിലെത്തിയ കേസുകള്‍ തള്ളിപ്പോവുന്നത്. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനുള്ള മറുപടിയാണ് സുപ്രീം കോടതി വിധിയെന്ന് കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ കൂടിയായ ഡികെ ശിവകുമാര്‍ പറഞ്ഞു. തനിക്ക് ജുഡീഷ്യറിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ഡി കെ ശിവകുമാര്‍ സുപ്രീം കോടതി വിധി വന്നയുടന്‍ പ്രതികരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടക ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിന് വലിയ ആശ്വാസമായിട്ടുണ്ട് സുപ്രീം കോടതി ഉത്തരവ്. ഇഡി നടപടിയെടുത്ത 2018ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്. നികുതി വെട്ടിപ്പ്, കോടികളുടെ ഹവാല ഇടപാട് തുടങ്ങിയ ആരോപണങ്ങളായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി കോണ്‍ഗ്രസ് നേതാവിനെതിരെ ചുമത്തിയത്.

സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും തിരഞ്ഞെടുപ്പ് കമ്മിഷന്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദായനികുതി വകുപ്പ് എന്നിവര്‍ക്ക് മുമ്പാകെ നേരത്തെ തന്നെ നല്‍കിയതാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്ന ആക്ഷേപം ഡി കെ ശിവകുമാര്‍ ആവര്‍ത്തിച്ചു പറഞ്ഞു.് ഇപ്പോഴും മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഈ വേട്ടയാടല്‍ തന്നെയാണ് തുടരുന്നതെന്നും ശിവകുമാര്‍ പ്രതികരിച്ചു.

2019 സെപ്തംബറിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 50 ദിവസം തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ഡി കെ ശിവകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ഡല്‍ഹി ഹൈക്കോടതിയാണ് അന്ന് ജാമ്യം അനുവദിച്ചത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ശിവകുമാര്‍ അന്നേ ആരോപിച്ചിരുന്നു.

2017ല്‍ ഡികെയേയും അദ്ദേഹത്തിന് ഒപ്പമുള്ളവരുടേയും സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്നായിരുന്നു ഇഡി അന്വേഷണം. 300 കോടി പിടിച്ചെടുത്തു എന്നടക്കം അവകാശവാദം അന്ന് ഇഡി ഉന്നയിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ ആ പണം ബിജെപിയുമായി ബന്ധപ്പെട്ടതാണെന്ന് ശിവകുമാര്‍ തിരിച്ചടിച്ചിരുന്നു. എന്തായാലും കര്‍ണാടക ഹൈക്കോടതി തള്ളാന്‍ വിസമ്മതിച്ച കേസാണ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ നിലനില്‍ക്കില്ലെന്ന് പറഞ്ഞു കോടതി തള്ളിയത്.

Latest Stories

ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ, ഹിന്ദി ആരുടേയും ശത്രുവല്ലെന്ന അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി കനിമൊഴി

രണ്ടാം ടെസ്റ്റിൽ ജയ്സ്വാളിനെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം, അങ്ങനെ സംഭവിച്ചാൽ 49 വർഷം പഴക്കമുളള റെക്കോഡ് താരത്തിന് സ്വന്തം

പുഷ്പയിലെ ഐറ്റം ഡാൻസിന് ശേഷം ശ്രീലീല പ്രതിഫലം വർധിപ്പിച്ചു? ചർച്ചയായി നടിയുടെ പ്രതിഫലത്തുക..

'വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി'; എയർ ഇന്ത്യയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി

ആ ഇന്ത്യൻ താരത്തെ ബോളിവുഡിൽ അഭിനയിച്ച് കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചു, എന്തൊരു ലുക്കായിരുന്നു അന്ന്: ശിഖർ ധവാൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ താരം! 2028 വരെ 11 ചിത്രങ്ങൾ; നൂറ് കോടി ചിത്രങ്ങൾക്കായി ഒരുങ്ങി ധനുഷ്..

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി 'റോ'യുടെ തലപ്പത്ത് ഇനി പരാഗ് ജെയിന്‍; ഓപ്പറേഷന്‍ സിന്ദൂറിന്റെ മികവിന് പിന്നിലും പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ പങ്ക് നിര്‍ണായകം

'ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് ഹെൽമറ്റും കമ്പനികൾ നൽകണം, ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം ഉണ്ടായിരിക്കണം'; പുതിയ ഉത്തരവുമായി ഗതാഗത മന്ത്രാലയം

കുരിശ് നാവിൽ വച്ച് കാളി ദേവിയുടെ വേഷം ധരിച്ച് റാപ്പർ, വിവാദത്തിൽപെട്ട ഇന്ത്യൻ വംശജ; ആരാണ് ടോമി ജെനസിസ്?

എല്ലാ സാധ്യതകളും അടഞ്ഞു, അവന് ഇനി ഇന്ത്യൻ ടീമിൽ എത്താൻ കഴിയില്ല, കാരണമിതാണ്, തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം