ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തുന്ന എന്തിനെയും അടിച്ചിടും; പാക് ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തിന് കവചമൊരുക്കി സുദര്‍ശന്‍ ചക്ര; പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ എസ് 400 ആക്ടീവ്

ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ തിരിച്ചടികളില്‍ നിന്ന് രാജ്യത്തിന് രക്ഷാകവചം തീര്‍ത്ത് സുദര്‍ശന്‍ ചക്ര. റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയ മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ് 400 എന്ന സുദര്‍ശന്‍ ചക്ര. നിലവില്‍ പാകിസ്ഥാന്‍ ആക്രമണങ്ങളില്‍ നിന്ന് കവചം തീര്‍ക്കുകയാണ് എസ് 400.

യുദ്ധവിമാനങ്ങള്‍, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍ ഉപയോഗിച്ച് ശത്രുരാജ്യം നടത്തുന്ന ഏതൊരു ആക്രമണത്തെയും ലക്ഷ്യത്തിലെത്തും മുന്‍പ് നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന പ്രതിരോധ സംവിധാനമാണ് സുദര്‍ശന്‍ ചക്ര. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിരോധം തീര്‍ക്കുകയാണ് എസ് 400.

സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക് അതിര്‍ത്തിയില്‍ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ ആക്ടിവേറ്റ് ചെയ്തിരുന്നു. പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുത്തതും ഇത്തരത്തിലായിരുന്നു. ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമാണ് എസ് 400.

40 മുതല്‍ 400 കിലോമീറ്റര്‍ ദൂരെ നിന്നുള്ള ആക്രമണങ്ങളെ കണ്ടെത്താനും ലക്ഷ്യത്തിലെത്തും മുന്‍പ് അവയെ തകര്‍ക്കാനും ശേഷിയുള്ള പ്രതിരോധ സംവിധാനമാണ് എസ് 400. റഷ്യയില്‍ നിന്നാണ് അഞ്ച് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ വാങ്ങിയത്. നിലവില്‍ ഇതില്‍ മൂന്നെണ്ണം മാത്രമാണ് രാജ്യത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.

ഇതിലൊന്ന് പാക് അതിര്‍ത്തിയുടെ സുരക്ഷയ്ക്കായാണ് വിന്യസിച്ചിരുന്നത്. ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, ലുധിയാന, ഭുജ് തുടങ്ങിയ സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം തുടരുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ