മോദി സര്‍ക്കാരിന്റെ അനുഗ്രഹാശ്ശിസോടെ യമുനാ നദി നികത്തിയ ശ്രീ ശ്രീക്ക് ഹരിതട്രൈബ്യൂണലിന്റെ ഇരട്ട പ്രഹരം

ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് യമുനാ തീരത്തെ പച്ചപ്പ് നശിപ്പിച്ചുവെന്ന് ദേശിയ ഹരിത ട്രിബ്യൂണല്‍. ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ സ്വതന്തര്‍ കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

നേരത്തെ ശ്രീ ശ്രീയുടെ സംഘടനയ്ക്ക് അഞ്ച് കോടി രൂപ പിഴ വിധിച്ചിരുന്നു. അന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ജലസംരക്ഷണ സമിതികളും വ്യാപകമായി പ്രതിഷേധമുയര്‍ത്തിയിരുന്നുവെങ്കിലും സമ്മേളനവുമായി മുന്നോട്ട പോവുകയായിരുന്നു രവിശങ്കര്‍ ട്രസ്റ്റ്്. നദിക്ക് കുറുകെ പതിനായിരങ്ങളെ വഹിക്കാന്‍ ശേഷിയുള്ള പാലം പണിതത് ഇന്ത്യന്‍ സേനയായിരു്ന്നു. ഒരു സ്വാകാര്യ ചടങ്ങിന് സേനയെ ഉപയോഗിച്ചത് രാഷ്ട്രീയ സാമൂഹീക മണ്ഡലങ്ങളില്‍ ഏറെ കോളിളക്കവും സൃഷ്ടിച്ചു.

യമുനാതീരത്തെ നശിപ്പിക്കപ്പെട്ട മേഖലയില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്താന്‍ ഡല്‍ഹി വികസന കോര്‍പ്പറേഷനോട് ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടുണ്ട്. ലോക സാംസ്‌കാരിക സമ്മേളനമെന്ന പേരില്‍ 2016 ല്‍ വലിയ വേദി കെട്ടി പരിപാടി നടത്തിയ സ്ഥലത്ത് പരിസ്ഥിതിക്ക് ദോഷകരമാം വിധം കോട്ടം തട്ടിയതായി ട്രിബ്യൂണല്‍ കണ്ടെത്തിയിരുന്നു. 2016 ലായിരുന്നു വിധിയ്ക്കാസ്പദമായ സംഭവം നടന്നത്.

ആര്‍ട് ഓഫ് ലിവിംഗിന്റെ 35ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ആയിരത്തോളം ഏക്കറിലായി യമുനയുടെ തീരത്ത് 2016 മാര്‍ച്ച് 11 മുതല്‍ 13വരെയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ ബുള്‍ഡോസറും മറ്റു യന്ത്രങ്ങളും ഉപയോഗിച്ച് നദീതടം നിരപ്പാക്കിയാണ് വേദി ഒരുക്കിയിരുന്നത്. സ്ഥലത്തെ കൃഷി നശിപ്പിക്കുകയും മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
പരിപാടിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നത്.

Latest Stories

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ