അയോധ്യയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി സമാജ്‌വാദി പാർട്ടി നേതാവ് മൊയീദ് ഖാൻ്റെ വീടും ബേക്കറിയും ഇടിച്ച് നിരത്തി

യുപിയിലെ അയോധ്യയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ സമാജ്‌വാദി പാർട്ടി നേതാവ് മൊയീദ് ഖാൻ്റെ വീടും ബേക്കറിയും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് തകർത്തു. അയോധ്യ ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. അനധികൃതമായി നിർമിച്ചുവെന്നാരോപിച്ച് ഈ ബേക്കറി അധികൃതർ നേരത്തെ പൂട്ടിയിരുന്നു.

മൊയ്ദ് ഖാൻ അനധികൃതമായി കുളക്കരയിൽ ബേക്കറി പണിതിരുന്നതായി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബേക്കറി സീൽ ചെയ്തു. അയോധ്യ ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും സംഘമാണ് ബുൾഡോസറുമായിയെത്തി ബേക്കറി പൊളിച്ചത്. പൊളിക്കലിനിടെ ബുൾഡോസർ മണ്ണിൽ കുടുങ്ങിയിരുന്നു. തുടർന്ന് പൊളിക്കൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്നാണ് പൊളിക്കൽ നടപടികൾ പൂർത്തിയാക്കിയത്. മൊയീദ് ഖാൻ്റെ വീടും സംഘം പൊളിച്ച് നീക്കി.


മൊയീദ് ഖാനും ബേക്കറിയിലെ ജീവനക്കാരനും ചേർന്ന് പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടി നിലവിൽ ​ഗർഭിണിയാണ്. രക്ഷിതാക്കളുടെ പരാതിയിലാണ് യുപി പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് സന്ദ‌ർശിച്ചിരുന്നു. അതേസമയം സമാജ്‌വാദി പാർട്ടി ക്രമിനലുകളെ സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കേസിൽ ഡിഎൻഎ പരിശോധന നടത്തണമെന്നും, കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണമെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്