സര്‍വകാല നേട്ടവുമായി ദക്ഷിണ റെയില്‍വേ: ടിക്കറ്റ് വരുമാനം 6345 കോടി

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 6345 കോടി രൂപയാണ് ടിക്കറ്റ് ഇനത്തില്‍ മാത്രം റെയില്‍വെയുടെ വരുമാനം. യാത്രക്കാരുടെ എണ്ണം 33.9 കോടില്‍ നിന്നും 64 കോടിയായി ഉയര്‍ന്നു. 2019-2020 ലായിരുന്നു ഇതിന് മുന്‍പ് റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കിയത്. അന്ന് 5225 കോടിയായിരുന്ന നേടിയത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3539.77 കോടിയായിരുന്നു റെയില്‍വെയുടെ വരുമാനം.

യാത്രക്കാരുടെ എണ്ണം 33.9കോടിയില്‍ നിന്ന് 64കോടിയായി ഉയര്‍ന്നു.അവധി, ഉത്സവ വേളകളിലാണ് യാത്രക്കാര്‍ വര്‍ദ്ധിച്ചത്.ദക്ഷിണ റെയില്‍വേയുടെ മൊത്തം വരുമാനം 10703കോടിയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 47 ശതമാനം ഉയര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ചരക്കു ഗതാഗതത്തില്‍ 30 ശതമാനത്തിന്റെ വര്‍ദ്ധനയോടെ 3637.86 കോടി രൂപ നേടി.

പെട്രോളിയം, ഭക്ഷ്യ വസ്തുക്കള്‍, ഓട്ടോമൊബൈല്‍ ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ 37.94 ദശലക്ഷം ടണ്‍ ചരക്ക് നീക്കം നടത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.അപകടം കുറഞ്ഞുകഴിഞ്ഞ വര്‍ഷം ദക്ഷിണറെയില്‍വേ മേഖലയില്‍ കാര്യമായ അപകടങ്ങളുണ്ടായില്ല.

53 ശതമാനം ഇന്റര്‍ലോക്കിംഗും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റിയതോടെ 92 ശതമാനം ട്രെയിനുകളും കൃത്യസമയം പാലിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട് ടിക്കറ്റ് എടുക്കാനായി 239 സ്റ്റേഷനുകളില്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്