മനുഷ്യാവകാശങ്ങളെ ചിലർ രാഷ്ട്രീയ നേട്ടങ്ങൾക്കായി മുതലെടുക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

മനുഷ്യാവകാശങ്ങളെ ചിലർ രാഷ്ട്രീയ നേട്ടങ്ങൾക്കായി മുതലെടുക്കുന്നു എന്നും ഇത് ജനാധിപത്യത്തെ ഹനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പറഞ്ഞു. ചില വിഷയങ്ങളിൽ മാത്രം മനുഷ്യാവകാശ ലംഘനം കാണുന്ന സമീപനം രാജ്യത്തിന്റെ പ്രതിച്ഛായയെ ഇല്ലാതാക്കുന്നു എന്നും മോദി ആരോപിച്ചു.

“ചില ആളുകൾ ചില സംഭവങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ കാണുന്നുണ്ടെങ്കിലും സമാനമായ മറ്റ് സംഭവങ്ങളിൽ അത് കാണുന്നില്ല. വിവേചനപരമായ ഈ സമീപനം ജനാധിപത്യത്തിന് ഹാനികരമാണ് രാഷ്ട്രീയ കണ്ണിലൂടെ കാണുമ്പോൾ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

“മനുഷ്യാവകാശത്തിന്റെ പേരിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ ശ്രമിക്കുന്നു … നമ്മൾ അതിനെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. രാഷ്ട്രീയ ലാഭ നഷ്ടങ്ങൾ നോക്കി മനുഷ്യാവകാശങ്ങളെ സമീപിക്കുന്നത് ഈ അവകാശങ്ങളെയും ജനാധിപത്യത്തെയും ദോഷകരമായി ബാധിക്കും,” ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28 -ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മോദി പറഞ്ഞു.

“ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും ഒപ്പം നമ്മുടെ ചരിത്രവും മനുഷ്യാവകാശങ്ങൾക്കുള്ള പ്രചോദനത്തിന്റെയും മൂല്യങ്ങളുടെയും വലിയ ഉറവിടമാണ്,” മോദി കൂട്ടിച്ചേർത്തു.

ഈ മാസമാദ്യം യുപിയിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകർ കൊല്ലപ്പെട്ടതിൽ ദേശീയ രോഷം ഉയരുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം, പ്രതികളിലൊരാളായ കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയുടെ മകനെ സർക്കാർ സംരക്ഷിക്കുന്നുവെന്നും ആരോപണമുണ്ട്.

സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്ന നാല് കർഷകർക്ക് മേൽ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ മകൻ വാഹനം ഇടിച്ചു കയറ്റി കൊല്ലുകയായിരുന്നു.

Latest Stories

മലയാളത്തിന്റെ സമര നായകന് വിട; സ്മരണകളിരമ്പുന്ന വലിയ ചുടുകാടില്‍ അന്ത്യവിശ്രമം

ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് ബംഗളൂരു പൊലീസ്

IND vs ENG: "ക്രിക്കറ്റ് അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി, പക്ഷേ...": നാലാം ടെസ്റ്റിൽ നിന്നുള്ള സൂപ്പർ താരത്തിന്റെ പുറത്താകലിൽ സഞ്ജയ് മഞ്ജരേക്കർ

വിപ്ലവ സൂര്യന് അന്ത്യാഭിവാദ്യങ്ങളോടെ ജന്മനാട്; റിക്രിയേഷന്‍ ഗ്രൗണ്ടി അണപൊട്ടിയ ജനപ്രവാഹം

ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജന്മദിനത്തിൽ നടിപ്പിൻ നായകനെ കാണാനെത്തി അൻപാന ഫാൻസ്, ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സൂപ്പർതാരം

കേരളീയ സംരംഭങ്ങള്‍ക്കായി 500 കോടിയുടെ നിക്ഷേപ ഫണ്ടുമായി പ്രവാസി മലയാളി; കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മികച്ച ബിസിനസ് ആശയങ്ങളും വളര്‍ത്താന്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍

IND vs ENG: യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് ഹാൻഡിൽ തകർത്ത് ക്രിസ് വോക്സ്- വീഡിയോ

'എനിക്ക് നിന്നെ അടുത്തറിയണം, വരൂ ഡിന്നറിന് പോകാം', നിർമ്മാതാവിൽ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി കൽക്കി