സോഷ്യൽ മീഡിയ അരാജകത്വമാണ്, പൂർണമായും നിരോധിക്കണം: ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി

സോഷ്യൽ മീഡിയ “അരാജകത്വമാണ്”, അത് “എല്ലാവരുടെയും പ്രതിച്ഛായയ്ക്കും ദേശീയ സുരക്ഷയ്ക്കും ദേശീയ താൽപ്പര്യത്തിനും” അപകടമുണ്ടാക്കുന്നതിനാൽ അതിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തണമെന്ന് തുഗ്ലക് എഡിറ്ററും ആർ.എസ്.എസ് സൈദ്ധാന്തികനുമായ എസ് ഗുരുമൂർത്തി ചൊവ്വാഴ്ച പറഞ്ഞു.

ദേശീയ പത്രദിനം ആഘോഷിക്കുന്നതിനായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) സംഘടിപ്പിച്ച സെമിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഗുരുമൂർത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടം മുതൽ ഇന്നുവരെ മാധ്യമങ്ങൾ കൈവരിച്ച മാറ്റങ്ങൾ ഗുരുമൂർത്തി സംസാരിച്ചു.

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) ചൊവ്വാഴ്ച ദേശീയ പത്രദിനം ആഘോഷിച്ചു. രാജ്യത്തെ മാധ്യമങ്ങളുടെ സംഭാവനയും പരിണാമവും ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ അനുസ്മരിച്ച്. ചടങ്ങിനോടനുബന്ധിച്ച് ‘ആർക്കാണ് മാധ്യമങ്ങളെ പേടിയില്ലാത്തത്’ എന്ന വിഷയത്തിലാണ് പിസിഐ സെമിനാർ സംഘടിപ്പിച്ചത്.

സോഷ്യൽ മീഡിയ “എല്ലാവരുടെയും പ്രതിച്ഛായയ്ക്കും ദേശീയ സുരക്ഷയ്ക്കും ദേശീയ താൽപ്പര്യത്തിനും” അപകടമുണ്ടാക്കുന്നുവെന്ന് ഗുരുമൂർത്തി അഭിപ്രായപ്പെട്ടു.

എന്നാൽ, സെമിനാറിൽ പങ്കെടുത്തവരിൽ ചിലർ ഗുരുമൂർത്തിയുടെ അഭിപ്രായത്തോട് വിയോജിച്ചു, സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ പ്രചാരം പരിശോധിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെങ്കിലും തെറ്റായ വിവരങ്ങളുടെ വ്യാപനം തടയാൻ സോഷ്യൽ മീഡിയയുടെ സമ്പൂർണ നിരോധനം ഉചിതമായ നടപടിയല്ലെന്ന് അവർ പറഞ്ഞു.

ഏത് വിഷയത്തിലും തങ്ങളുടെ കാഴ്ചപ്പാടുകൾ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള ഒരു പ്ലാറ്റ്ഫോം വ്യക്തികൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സോഷ്യൽ മീഡിയയുടെ നല്ല വശങ്ങൾക്ക് അടിവരയിട്ട്, പങ്കെടുത്തവരിൽ ഒരാൾ പറഞ്ഞു.

ജസ്റ്റിസ് (റിട്ട) ചന്ദ്രമൗലി കുമാർ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച പരിപാടിയിൽ ഗുരുമൂർത്തി വിശിഷ്ടാതിഥി ആയിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്