അമിത് ഷായുടെ വസതിയില്‍ പാമ്പ് കയറി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ പാമ്പ് കയറി. പാമ്പിനെ കണ്ടതോടെ ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ പരിഭ്രാന്തി പടര്‍ന്നു. വ്യാഴാഴ്ച രാവിലെ ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ പരിഭ്രാന്തി പരത്തി പാമ്പ് പുറത്തേക്ക് വന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിവരമറിഞ്ഞെത്തിയ വൈല്‍ഡ് ലൈഫ് എസ്ഒഎസ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സംഘം സ്ഥലത്തെത്തിയപ്പോള്‍ സെക്യൂരിറ്റിക്ക് വേണ്ടിയുള്ള മുറിയിലെ മരപ്പലകകള്‍ക്കിടയിലാണ് പാമ്പ് ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

പിടികൂടിയ പാമ്പിന് അഞ്ചടിയോളം നീളമുണ്ടെന്നും ചെക്കര്‍ഡ് കീല്‍ബാക്ക് ഇനത്തില്‍പ്പെട്ടതാണെന്നുമാണ് വിദഗ്ദ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ വിഷമുള്ളവയല്ല. കായലുകള്‍, നദികള്‍, കുളങ്ങള്‍, അഴുക്കുചാലുകള്‍, കൃഷിഭൂമികള്‍, കിണറുകള്‍ തുടങ്ങിയ ജലാശയങ്ങളിലാണ് ചെക്കര്‍ഡ് കീല്‍ബാക്ക് പ്രധാനമായും കാണപ്പെടുന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്