'സ്കൂൾ അംസബ്ലിയിൽ ഭഗവത്ഗീതയിലെ ശ്ലോകങ്ങളും ചൊല്ലണം'; പ്രിൻസിപ്പൽമാർക്ക് വിദ്യഭ്യാസ ബോർഡിന്റെ കത്ത്, അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും

സ്കൂളുകളിൽ രാവിലെ നടക്കുന്ന അസംബ്ലികളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ ഈശ്വര പ്രാർത്ഥനയോടൊപ്പം ചൊല്ലണമെന്ന് ഹരിയാന വിദ്യാഭ്യാസ ബോർഡിൻറെ തീരുമാനം. തീരുമാനം അറിയിച്ച് ഹരിയാന വിദ്യാഭ്യാസ ബോർഡ് എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കും കത്തയച്ചു.

അടുത്ത അധ്യയന വർഷം മുതൽ അസംബ്ലികളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ ചൊല്ലണമെന്ന തീരുമാനം എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും നടപ്പിലാക്കാനാണ് നീക്കം. പ്രിൻസിപ്പൽമാർക്ക് ശ്ലോകങ്ങൾ തിരഞ്ഞെടുക്കുന്നതിനും അവ അസംബ്ലിയിൽ ഉൾപ്പെടുത്തുന്നതിനുമുള്ള മാർഗനിർദേശങ്ങളും ബോർഡ് നൽകിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ ധാർമികവും മാനസികവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സമഗ്രമായ വികസനത്തിന് സഹായിക്കുന്നതിനുമാണ് ഈ തീരുമാനമെന്നാണ് ബോർഡ് ചെയർമാൻ അഭിപ്രായപ്പെട്ടത്. ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ വിദ്യാർത്ഥികൾക്ക് ജീവിത മൂല്യങ്ങളും ധാർമികതയും പകർന്നു നൽകുമെന്നാണ് വിദ്യാഭ്യാസ ബോർഡിന്റെ വിലയിരുത്തൽ.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ