ചര്‍ച്ച വേണ്ട, സമാന രീതിയില്‍ തീരുവ ഉയര്‍ത്തണം; യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍

ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തിരിച്ചടിയെന്ന നിലയില്‍ ഇന്ത്യയും യുഎസ് ഉത്പന്നങ്ങള്‍ക്ക് സമാന രീതിയില്‍ തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യ യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തണം. ഇന്ത്യ യുഎസ് ഉത്പന്നങ്ങള്‍ക്ക് ശരാശരി 17ശതമാനം വരെ തീരുവ ഈടാക്കുന്നുണ്ട്. അതിനെ 50ശതമാനം ആക്കുന്നതിലൂടെ ശക്തമായ സന്ദേശമാണ് അമേരിക്കയ്ക്ക് നല്‍കുന്നത്. യുഎസുമായി ഇന്ത്യ ചര്‍ച്ച നടത്തേണ്ട പകരം ശക്തമായ തിരിച്ചടി നല്‍കണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ചൈനയ്ക്ക് 90 ദിവസത്തെ സമയപരിധി നല്‍കി. ഇന്ത്യക്ക് നല്‍കിയത് വെറും മൂന്ന് ആഴ്ചയാണ്. റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് വില കുറഞ്ഞ എണ്ണയും പ്രകൃതി വാതകങ്ങളും ലഭിക്കും. ഇത് രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു. യുഎസിന്റെ തീരുവ വര്‍ദ്ധനവിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരോക്ഷമായി പ്രതികരിച്ചു.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം